Entertainment

കുഞ്ഞന്‍ ഉടുപ്പാണെങ്കിലും വില കേട്ടാല്‍ ഞെട്ടും! മലൈകയുടെ ഡേറ്റ് നൈറ്റ് ലുക്കിലെ മിനി ഡ്രെസ് ഇവിടുണ്ട് 

ഹൈ ടര്‍ട്ടിള്‍നെക്ക് പാറ്റേണിലുള്ള ജേഴ്‌സി ടോപ്പും വെയിസ്റ്റ്‌ലൈന്‍ മുതല്‍ വിടര്‍ന്ന് കിടക്കുന്ന കുഞ്ഞന്‍ സ്‌കേര്‍ട്ടുമായിരുന്നു വേഷം

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ നായികമാരില്‍ ഫാഷന്‍ പ്രേമികള്‍ ഉറ്റുനോക്കുന്നവരുല്‍ ഒരാളാണ് നടി മലൈക അറോറ. നിലത്തിഴയുന്ന നീളന്‍ ഗൗണ്‍ മുതല്‍ കുഞ്ഞുടുപ്പുകള്‍ വരെ മലൈകയുടെ വാഡ്രോബില്‍ സ്ഥാനംപിടിക്കാറുണ്ട്. അടുത്തിടെ താരം ധരിച്ച ഒരു മിനി ഡ്രെസ് ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. 

റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായി എത്തിയപ്പോള്‍ താരം ധരിച്ച വസ്ത്രമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. കറുപ്പും വെള്ളയും നിറങ്ങളിലുള്ള ലെതര്‍ ടച്ച് ഡ്രസ്സാണ് ഇത്. ഹൈ ടര്‍ട്ടിള്‍നെക്ക് പാറ്റേണിലുള്ള ജേഴ്‌സി ടോപ്പും വെയിസ്റ്റ്‌ലൈന്‍ മുതല്‍ വിടര്‍ന്ന് കിടക്കുന്ന കുഞ്ഞന്‍ സ്‌കേര്‍ട്ടുമായിരുന്നു വേഷം. 

ടോണി മാറ്റേകെവ്‌സ്‌കി ഡിസൈന്‍ ചെയ്ത വസ്ത്രത്തിനൊപ്പം ചുരുളന്‍ മുടിയും സ്റ്റേറ്റ്‌മെന്റ് ബ്രേസ്ലെറ്റുമായി ഒരു ഡേറ്റ് നൈറ്റ് ലുക്കിലാണ് മലൈക ഒരുങ്ങിയെത്തിയത്. ഇപ്പോഴിതാ ഈ ഡ്രസ്സിന്റെ വില തിരക്കി ഇറങ്ങിയിരിക്കുകയാണ് ആരാധകര്‍. ഡിസൈനറുടെ വെബ്‌സൈറ്റില്‍ ഡ്രസ്സിന് 84,336 രൂപയാണ് വില.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്നും നാളെയും അതിതീവ്രമഴ; അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട്

പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല; കര്‍ണാടകയില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ബസ് യാത്ര സൗജന്യം

'കൂടെയുണ്ട് എന്ന് പറയുന്നവർ വളരെ അപൂർവമാണ്, തിരിച്ചുവരവിന്റെ ഏറ്റവും വലിയ ഇന്ധനം ഇതാണ്'; വൈകാരിക കുറിപ്പുമായി മുരളി കുന്നുംപുറത്ത്

'വക്കീല്‍ വെറും പുഴു, 'കൂറ' ! ജഡ്ജി ഹണി എം വര്‍ഗീസിനെതിരെ വിമര്‍ശനവുമായി വീണ്ടും അതിജീവിതയുടെ അഭിഭാഷക

കോക്രോച്ച് പാർട്ടിയുടെ പ്രതിഷേധം ഇന്ന്, ചീഫ് ജസ്റ്റിസിന്റെ ലണ്ടനിലെ പരിപാടിക്കിടെ നാടകീയ രംഗങ്ങൾ, ഇന്ന് അതിതീവ്രമഴ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT