Entertainment

'കുഞ്ഞിനെ കെട്ടിപ്പിടിച്ചുറക്കുന്നു. എടുത്തു നടക്കുന്നു', ചാക്കോച്ചന്റെ ലോകം ഇപ്പോൾ മോനു ചുറ്റും; പ്രിയ പറയുന്നു

'കുഞ്ഞു കരയുമ്പോൾ ചിലപ്പോഴൊക്കെ താൻ അറിഞ്ഞില്ലെങ്കിലും ചാക്കോച്ചൻ ചാടിയെഴിന്നേൽക്കും'- പ്രിയ

Author : സമകാലിക മലയാളം ഡെസ്ക്

കൻ പിറന്നതിന് പിന്നാലെ മലയാളികളുടെ പ്രിയ നടൻ കുഞ്ചാക്കോ ബോബൻ പങ്കുവച്ചതിലേറെയും ഇസഹാക്കിന്റെ വിശേഷങ്ങൾ തന്നെയാണ്. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ സന്തോഷം അത്രമേൽ ആഘോഷിക്കുകയാണ് ചാക്കോച്ചനും ഭാര്യ പ്രിയയും. ചാക്കോച്ചന്റെ ലോകം ഇപ്പോൾ മകന് ചുറ്റുമാണെന്നാണ് പ്രിയയുടെ വാക്കുകൾ. 

കുഞ്ഞു കരയുമ്പോൾ ചിലപ്പോഴൊക്കെ താൻ അറിഞ്ഞില്ലെങ്കിലും ചാക്കോച്ചൻ ചാടിയെഴിന്നേൽക്കും എന്നാണ് പ്രിയ പറയുന്നത്. “ചാക്കോച്ചന്റെ ലോകം ഇപ്പോൾ മോനു ചുറ്റും തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. കുഞ്ഞിനെ കെട്ടിപ്പിടിച്ചുറക്കുന്നു. എടുത്തു നടക്കുന്നു. ചിലപ്പോൾ കുഞ്ഞു കരഞ്ഞാൽ ഞാനറിയാറില്ല. പക്ഷേ, ചാക്കോച്ചൻ ചാടിയെഴുന്നേൽക്കും", അടുത്തിടെ ഒരു പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രിയ പറ‍ഞ്ഞു. 

കുഞ്ഞു വേണമെന്ന മോഹം പരാജയപ്പെടുമ്പോഴെല്ലാം സാരമില്ല, വിഷമിക്കേണ്ട നമ്മൾ ഹാപ്പിയായി ഇരുന്നാൽ മതിയെന്ന് പറഞ്ഞുകൊണ്ടിരുന്ന ആളാണ്. പക്ഷേ ഇപ്പോൾ അവനോടുള്ള ഇഷ്ടം കാണുമ്പോൾ ദൈവമേ, ഇത്രയും മോഹം മനസ്സിൽ​ ഒളിപ്പിച്ചിട്ടാണോ എന്നെ ആശ്വസിപ്പിച്ചതെന്ന് തിരിച്ചറിയുന്നുണ്ട്- പ്രിയ കൂട്ടിച്ചേർത്തു. 

2005 ലാണ് കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരാകുന്നത്. ഏപ്രില്‍ രണ്ടിനാണ് ഇരുവരും 14ാം വിവാഹവാര്‍ഷികം ആഘോഷിച്ചത്. ഈ വിവാഹവാര്‍ഷികം എക്‌സ്ട്രാ സ്‌പെഷ്യല്‍ ആണെന്ന് കുഞ്ചാക്കോ ബോബന്‍ കുറിച്ചിരുന്നു. അതിനു പിന്നാലെയാണ് സന്തോഷ വാര്‍ത്ത എത്തിയത്. ഏപ്രിൽ 17 നാണ് മകൻ ജനിച്ച സന്തോഷം താരം ആരാധകരുമായി പങ്കുവച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊളംബിയയെ നടുക്കി വന്‍ ഭൂചലനം; മരണം 132 ആയി

13 ബലിതര്‍പ്പണ കേന്ദ്രങ്ങളിലേക്ക് സ്‌പെഷ്യല്‍ സര്‍വീസ്; വിപുലമായി ക്രമീകരണങ്ങളുമായി കെഎസ്ആര്‍ടിസി

ചപ്പാത്തി മെഷീനില്‍ കൈകുടങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മ മരിച്ചു

'വൈഭവിന് ശരിക്കും 15 വയസ് തന്നെയാണോ'? ഇന്ത്യയ്ക്ക് പുറത്ത് ഇപ്പോഴും സംശയമെന്ന് ഓസീസ് ഇതിഹാസം

ടിപ്പറുകള്‍ക്ക് ഓട്ടോമാറ്റിക് ലോഡ് കവര്‍ നിര്‍ബന്ധം; ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍