Entertainment

കുട്ടി നയൻതാര പഠിക്കാനും മിടുക്കി; പ്ലസ് ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്

മോഡലിങ്ങിൽ സജീവമാകുന്നതിനൊപ്പം തന്നെ പഠിക്കാനും മിടുക്കിയാണ് നയൻതാര

Author : സമകാലിക മലയാളം ഡെസ്ക്

കുട്ടിത്താരമായി കുസൃതികൾ കാട്ടിയാണ് നയൻതാര ചക്രവർത്തി മലയാളികളുടെ മനസിൽ ഇടംനേടുന്നത്. അടുത്തിടെയായി നയൻതാര വാർത്തകളിൽ നിറഞ്ഞത് സ്റ്റൈലിഷ് ​ഫോട്ടോഷൂട്ടുകളിലൂടെയാണ്. പഴയ കുട്ടിത്താരമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് താരം. മോഡലിങ്ങിൽ സജീവമാകുന്നതിനൊപ്പം തന്നെ പഠിക്കാനും മിടുക്കിയാണ് നയൻതാര. പ്ലസ് ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി നടിയാണ് നയൻതാര വിജയം നേടിയത്.

കൊമേഴ്സ് ആയിരുന്നു പഠനവിഷയം. 94.2 ശതമാനം മാർക്കോടെയാണ് തൃപ്പൂണിത്തുറ ചോയ്സ് സ്കൂളിൽ നിന്നും നയൻതാര പരീക്ഷ പാസായത്. കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെയാണ് നയൻതാര മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ബാലതാരമായി അച്ഛനുറങ്ങാത്ത വീട്, ചെസ്, നോട്ട്ബുക്ക്, അതിശയൻ, ട്വന്റി ട്വന്റി, ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങി മുപ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. ഹിന്ദി, തമിഴ്, തെലുങ്ക് ചിത്രങ്ങളിലുമെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'