Entertainment

'കുട്ടികൾ പ്രായത്തിൽ കവിഞ്ഞ വികാരം കാണിക്കുന്നു, അത് ക്യൂട്ടല്ല'; ഇന്റർനെറ്റിൽ നിറയെ ലൈം​ഗിക ആസക്തിയുള്ളവരെന്ന് ജ്യോത്സ്ന

കുട്ടികളുടെ അമിത പ്രകടനം ദോഷം ചെയ്യും എന്നു വ്യക്തമാക്കി രം​ഗത്തെത്തിയിരിക്കുകയാണ് ​ഗായിക ജ്യോത്സ്ന.

Author : സമകാലിക മലയാളം ഡെസ്ക്

യുവാക്കൾ മാത്രമല്ല കുട്ടികളും പ്രായമായവരുമെല്ലാം സോഷ്യൽ മീഡിയയിൽ ആക്റ്റീവാണ്. ടിക് ടോക്കാണ് ഭൂരിഭാ​ഗം പേരുടേയും പ്രവർത്തന മണ്ഡലം. ഡാൻസും പാട്ടും അഭിനയവുമൊക്കെയായി ഒരു പാട് കുട്ടികളാണ് വിഡിയോയിൽ നിറഞ്ഞു നിൽക്കുന്നത്. എന്നാൽ കുട്ടികളുടെ അമിത പ്രകടനം ദോഷം ചെയ്യും എന്നു വ്യക്തമാക്കി രം​ഗത്തെത്തിയിരിക്കുകയാണ് ​ഗായിക ജ്യോത്സ്ന. 

പ്രായത്തിൽ കവിഞ്ഞ വികാരം കാണിക്കുന്ന നിരവധി കുട്ടികളുടെ വിഡിയോ താൻ കണ്ടിട്ടുണ്ടെന്നും എന്നാൽ അത് ക്യൂട്ടല്ല എന്നുമാണ് താരം പറയുന്നത്. ഇന്റർനെറ്റിൽ നിറയെ ലൈം​ഗിക ആസക്തിയുള്ളവരുണ്ടെന്നും കുട്ടികളെ കുട്ടികളായി തന്നെ കാണണമെന്നുമാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്. 

ജ്യോത്സ്നയുടെ കുറിപ്പ് വായിക്കാം

ഞാന്‍ സാധാരണ അഭിപ്രായങ്ങളുമായി വരാറില്ല. പക്ഷേ ഒരമ്മയെന്ന നിലയില്‍ ഇതെന്നെ വല്ലാതെ അലട്ടുന്നു. നമ്മള്‍ ഇതേക്കുറിച്ച് ചിന്തിക്കേണ്ടതല്ലേ? എനിക്ക് അത്ഭുതം തോന്നുന്നു. കുട്ടികള്‍ കുട്ടികളായിരിക്കട്ടെ. 

ചെറിയ കുട്ടികളുടെ ടിക് ടോക് വീഡിയോകള്‍ ധാരാളമായി കാണുന്നുണ്ട്. അതെ, ചിലത് വളരെ ക്യൂട്ട് ആണ്. ചിലതില്‍ അവരുടെ പ്രായത്തെ തോല്‍പ്പിക്കുന്ന മുഖഭാവങ്ങളും വികാരങ്ങളുമെല്ലാം കാണുന്നു.. ഗൗരവത്തോടെ തന്നെ പറയട്ടെ. അത് ക്യൂട്ട് അല്ല. നല്ലതുമല്ല. ഇപ്പോള്‍ ഇന്റര്‍നെറ്റിൽ നിറയെ കുട്ടികളോട് ലൈംഗികാസക്തിയുള്ളവരുമുണുണ്ട്. അതു നമ്മള്‍ മറക്കരുത്. കുട്ടികള്‍ കുട്ടികളായി തന്നെ ഇരിക്കട്ടെ.'- ജ്യോത്സന കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി