Entertainment

'കുറെ നാളായെടാ അജു.. നിനക്കിട്ട് ഒരു പണി തരണമെന്ന് വിചാരിച്ചിട്ട്': 'കമല'യുടെ പോസ്റ്റര്‍ പങ്കുവെച്ച് ജയസൂര്യ 

പാസഞ്ചറിനും അര്‍ജുനന്‍ സാക്ഷിക്കും ശേഷം രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രത്തില്‍ അജു വര്‍ഗീസാണ് നായകനായെത്തുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

'കുറേ നാളയെടാ അജു ....നിനക്കിട്ട് ഒരു പണി തരണമെന്ന് വിചാരിച്ചിട്ട് .....ദാ....പിടിച്ചോ' ഇങ്ങനൊരു കുറിപ്പ് ജയസൂര്യയുടെ ഫേസ്ബുക്ക് വാളില്‍ കണ്ടെങ്കില്‍ ഞെട്ടേണ്ട. നടന്‍ അജു വര്‍ഗീസിന്റെ 'കമല' എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് ജയസൂര്യ എഴുതിയ കുറിപ്പാണിത്. 

പാസഞ്ചറിനും അര്‍ജുനന്‍ സാക്ഷിക്കും ശേഷം രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രത്തില്‍ അജു വര്‍ഗീസാണ് നായകനായെത്തുന്നത്. ജയസൂര്യ കൂട്ടുകെട്ടില്‍ വന്നുകൊണ്ടിരുന്ന രഞ്ജിത്ത് ശങ്കര്‍ ചിത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ പ്രമേയമായിരിക്കും 'കമല' എന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. 

'പാസഞ്ചറിനും അര്‍ജുനന്‍ സാക്ഷിക്കും ശേഷം ഞാന്‍ എഴുതുന്ന ത്രില്ലര്‍ ആണ് കമല. ഇപ്പോഴുള്ള നായകന്മാരെയെല്ലാം ഈ ചിത്രത്തിനു വേണ്ടി ആലോചിച്ചെങ്കിലും പിന്നീട് നോക്കിയപ്പോള്‍ അവരൊന്നും യോജിക്കാത്തതായി തോന്നി. 

എന്നാല്‍ ഈ കഥ മാറ്റിവച്ച് മറ്റു കഥകളിലേയ്ക്കുപോകുന്നതും സങ്കടകരമായിരുന്നു. പിന്നീടാണ് ഞാന്‍ അയാളെക്കുറിച്ച് ചിന്തിച്ചത്. അപ്പോഴാണ് മനസിലായത് ഇത് അയാള്‍ക്കുവേണ്ടി എഴുതിയ തിരക്കഥയായിരുന്നുവെന്ന്. അതെ അജു വര്‍ഗീസ് ആണ് ഹീറോ.'- രഞ്ജിത്ത് ശങ്കര്‍ പറയുന്നു.

പ്രേതം 2 ആണ് ഇതിനു മുമ്പ് രഞ്ജിത്ത് ഒരുക്കിയ ചിത്രം. രഞ്ജിത്ത് ശങ്കര്‍-ജയസൂര്യ ടീമിന്റെ ഡ്രീംസ് ആന്‍ഡ് ബിയോണ്ട്‌സ് ആണ് കമലയുടെ നിര്‍മാണം. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. അജു വര്‍ഗീസിനെ അഭിനന്ദിച്ച് പൃത്ഥിരാജും പോസ്റ്റര്‍ പങ്കുവെച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT