Entertainment

കുളു- മണാലിയിലെ മഴയില്‍ കുടുങ്ങി നടന്‍ കാര്‍ത്തിയും: താന്‍ സുരക്ഷിതനെന്ന് താരം

Author : സമകാലിക മലയാളം ഡെസ്ക്

നത്ത മഴയില്‍ കുളു-മണാലിയില്‍ കുടുങ്ങിയവരില്‍ തമിഴ് നടന്‍ കാര്‍ത്തിയും സംഘവും. ദേവ് എന്ന തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനായാണ് കാര്‍ത്തിയും സംഘവും മണാലിയിലേക്ക് എത്തിയത്. എന്നാല്‍ കനത്ത മഴയില്‍ ഗതാഗതം താറുമാറായതിനെ തുടര്‍ന്ന് കാര്‍ത്തിയും സംഘവും കുടുങ്ങുകയായിരുന്നു. ഇന്നലെ രാത്രിയോടെ താരം ചെന്നൈയിലെത്തി. താന്‍ സുരക്ഷിതനാണെന്ന് കാര്‍ത്തി ട്വിറ്ററിലൂടെ അറിയിച്ചു. 

മൂന്ന് ദിവസം മുന്‍പാണ് കാര്‍ത്തി ഷൂട്ടിനായി മണാലിയില്‍ എത്തിയത്. ആറ് ദിവസം മുന്‍പേ ദേവ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ മണാലിയിലെത്തിയിരുന്നു. എന്നാല്‍ പെട്ടെന്നുണ്ടായ മഴയും മണ്ണിടിച്ചിലും കാരണം റോഡ് ഗതാഗതം തടസപ്പെട്ടതോടെ മണിക്കൂറുകളോളം താരം റോഡില്‍ കുടുങ്ങി കിടന്നു. റോഡുകളും പാലങ്ങളും തകര്‍ന്ന് ഗതാഗത മാര്‍ഗങ്ങള്‍ തടസപ്പെട്ടത് കാരണം താരം ലൊക്കേഷനിലേക്കു പോവാതെ ചെന്നെയിലേക്ക് തിരിച്ചു. അഞ്ചു മണിക്കൂറോളം കാര്‍ത്തി റോഡില്‍ കുടുങ്ങി കിടന്നു.

അതേസമയം ചിത്രത്തിന്റെ സംവിധായകനും അണിയറ പ്രവര്‍ത്തകരുമടക്കം 140 പേര്‍ മലമുകളില്‍ കുടുങ്ങി കിടക്കുകയാണ്. റോഡുകള്‍ യാത്രായോഗ്യമാവുന്നതിന് ചുരുങ്ങിയത് 28 മണിക്കൂര്‍ സമയം എടുക്കും. തങ്ങള്‍ സുരക്ഷിതരാണെന്നും എന്നാല്‍ വിവരങ്ങള്‍ കൈമാറുന്നതിന് ആവശ്യമായ നെറ്റ് വര്‍ക്കില്ലെന്നും സംവിധായകന്‍ രജത് രവിശങ്കര്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

SCROLL FOR NEXT