Entertainment

'കൂടുതല്‍ കല്യാണം കഴിച്ചവള്‍' ഞാന്‍ ഏറ്റവും അധികം കേട്ട ഇരട്ടപ്പേര്; അപവാദകഥകളെക്കുറിച്ച് രേഖ

കിടന്നുറങ്ങുകയാണെങ്കില്‍ പോലും താന്‍ വിവാഹം കഴിച്ചെന്നാണ് വാര്‍ത്തകള്‍ വരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളം സീരിയലുകളിലെ നിറസാന്നിധ്യമാണ് നടി രേഖ. ഇതിനോടകം നിരവധി സൂപ്പര്‍ഹിറ്റ് സീരിയലുകളിലാണ് രേഖ അഭിനയിച്ചത്. എന്നാല്‍ രേഖയെക്കുറിച്ച് നിരവധി കഥകളാണ് പരക്കുന്നത്. കിടന്നുറങ്ങുകയാണെങ്കില്‍ പോലും താന്‍ വിവാഹം കഴിച്ചെന്നാണ് വാര്‍ത്തകള്‍ വരുന്നത് എന്നാണ് നടി പറയുന്നത്.

ഇപ്പോള്‍ തന്റെ കുടുംബജീവിതത്തെക്കുറിച്ചും തനിക്കെതിരെയുള്ള ഗോസിപ്പുകളെക്കുറിച്ചും മനസു തുറക്കുകയാണ് താരം. ഒരു യു ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തുറന്നു പറച്ചില്‍. തന്നെക്കുറിച്ച് വരുന്ന കഥകളുടെ അടിയില്‍ വരുന്ന കമന്റുകള്‍ വായിക്കാറുണ്ടെന്നും ചിലത് വായിക്കുമ്പോള്‍ സങ്കടം വരും എന്നുമാണ് രേഖ പറയുന്നത്. 

''ഞാന്‍ പോലും അറിയാത്ത പല വാര്‍ത്തകളും എന്നെ പറ്റി വരുന്നു. അതുകൊണ്ട് ഇടയ്ക്കിടെ യു ട്യൂബ് നോക്കും. കാരണം ഞാന്‍ കിടന്ന് ഉറങ്ങുവാണെങ്കില്‍ കൂടി എന്നെ പറ്റി പറയുന്നത് ഞാന്‍ വേറെ കല്യാണം കഴിച്ചു എന്നാണ്. കൂട്ടുകാര്‍ വിളിച്ചു ചോദിക്കുമ്പോള്‍, നിങ്ങള്‍ എന്തിനു ടെന്‍ഷന്‍ അടിക്കണം ഞാന്‍ ഈ വീട്ടില്‍ തന്നെ ഉണ്ട് എന്ന് നിങ്ങള്‍ക്ക് അറിയില്ലേ എന്ന് ചോദിക്കും. എന്തെങ്കിലും അപവാദകഥകള്‍ വന്നിട്ടുണ്ടെകില്‍ അതിന്റെ കമന്റ്‌സ് വായിക്കും ചിലത് വായിക്കുമ്പോള്‍ സങ്കടം തോന്നും. ചിലപ്പോള്‍ ഒന്ന് രണ്ടു തുള്ളി കണ്ണുനീര്‍ പോകുമായിരിക്കും, എന്നാല്‍ പിന്നീട് ഞാന്‍ എന്റെ പണി നോക്കും''.രേഖ പറഞ്ഞു. ഇപ്പൊള്‍ 37 വയസ്സാണെന്നും ഇതുവരെ കൂടുതല്‍ കേട്ട ഇരട്ടപ്പേര് 'കൂടുതല്‍ കല്യാണം കഴിച്ചവള്‍' എന്നാണെന്നും അവര്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT