Entertainment

കേക്ക് മുറിച്ച് വിജയാഘോഷം; മോഹന്‍ലാലിന്റെ കാല്‍ തൊട്ടു വണങ്ങി പൃഥ്വിരാജ്; വീഡിയോ

ചിത്രത്തിലെ പ്രധാന താരങ്ങളും കുടുംബവും ഒന്നടങ്കമാണ് ആഘോഷത്തില്‍ പങ്കുചേര്‍ന്നത്

Author : സമകാലിക മലയാളം ഡെസ്ക്


മോഹന്‍ലാലിന്റെ കട്ടഫാന്‍ ഒരുക്കിയ ചിത്രം. ലൂസിഫര്‍ കണ്ടിറങ്ങിയവര്‍ ഒറ്റ വാക്കില്‍ പറഞ്ഞത് ഇതാണ്. പൃഥ്വിരാജിന് മോഹന്‍ലാലിനോടുള്ള ആരാധന എത്രയെന്ന് ലൂസിഫര്‍ പറഞ്ഞു തരും. മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ചിത്രം. ആദ്യ ദിവസം പിന്നിട്ടതിന് പിന്നാലെ ചിത്രത്തിന്റെ വിജയം ആഘോഷിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിലെ പ്രധാന താരങ്ങളും കുടുംബവും ഒന്നടങ്കമാണ് ആഘോഷത്തില്‍ പങ്കുചേര്‍ന്നത്. 

നായകന്‍ മോഹന്‍ലാല്‍, ഭാര്യ സുചിത്ര, സംവിധായകന്‍ പൃഥ്വിരാജ്, ഭാര്യ സുപ്രിയ, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, ടൊവിനോ തോമസ് തുടങ്ങിയവരാണ് വിജയാഘോഷത്തില്‍ പങ്കുചേര്‍ന്നത്. മോഹന്‍ലാലും പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും ചേര്‍ന്ന് കേക്ക് മുറിച്ചു. പൃഥ്വിരാജിന് കേക്ക് നല്‍കിയതിന് പിന്നാലെ അദ്ദേഹം മോഹന്‍ലാലിന്റെ കാല്‍ തൊട്ടു തൊഴുതു. തുടര്‍ന്ന് മോഹന്‍ലാല്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്ന എല്ലാവര്‍ക്കും കേക്ക് നല്‍കി. ആഘോഷത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം