Entertainment

കൈലാസിന്റെ മകൻ സമന്യൂ രുദ്ര; മകനൊപ്പമുള്ള ആദ്യ ചിത്രവുമായി കൈലാസ് മേനോൻ

മകനൊപ്പമുള്ള ആദ്യ ചിത്രം പോസ്റ്റ് ചെയ്താണ് പേര് വെളിപ്പെടുത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

സം​ഗീത സംവിധായകൻ കൈലാസ് മേനോനും അവതാരിക അന്നപൂർണ ലേഖ പിള്ളയ്ക്കും ദിവസങ്ങൾക്ക് മുൻപാണ് ആൺകുഞ്ഞ് പിറന്നത്. ഇപ്പോൾ കുഞ്ഞിന്റെ പേര് പുറത്തുവിട്ടിരിക്കുകയാണ് കൈലാസ്. സമന്യൂ രുദ്ര എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. മകനൊപ്പമുള്ള ആദ്യ ചിത്രം പോസ്റ്റ് ചെയ്താണ് പേര് വെളിപ്പെടുത്തിയത്. 

എന്റെ പ്രണയത്തിനൊപ്പമുള്ള ആദ്യ ചിത്രം. ഞങ്ങൾ അവന് സമന്യൂ രുദ്ര എന്ന് പേരിട്ടു എന്നു തുടങ്ങുന്ന കുറിപ്പിൽ പേരിന്റെ അർത്ഥവും വിവരിക്കുന്നുണ്ട്. സമന്യു എന്നതും രുദ്ര എന്നതും ശിവന്റെ പേരുകളാണ്. ഒരേ മനസുള്ളവര്‍  എന്നാണ് സമന്യയുടെ അര്‍ഥം. ദുരിതത്തിന്റെയും തിന്മയുടെയു അന്തകൻ എന്നാണ് രുദ്രയുടെ അര്‍ഥം. ശിവന്റെ വലിയ ഭക്തയാണ് കുഞ്ഞിന്റെ അമ്മ എന്നും കൈലാസ് മേനോൻ പറയുന്നു. 

അച്ഛന്റെ പേരിനോട് ചേർന്നു നിൽക്കുന്നതാണല്ലോ മകന്റേയും പേര് എന്നാണ് ആരാധകരുടെ ചോദ്യം. കൈലാസ് മേനോനും അന്നപൂര്‍ണ ലേഖ പിള്ളയ്‍ക്കും അഭിനന്ദനവുമായി ഒട്ടേറെ ആരാധകരും രംഗത്ത് എത്തിയിരിക്കുന്നു. ടൊവിനോ ചിത്രം തീവണ്ടിയിലൂടെ ശ്രദ്ധേയനായ കൈലാസ് ഇട്ടിമാണി, ഫൈനൽസ് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

'അടുത്ത സമരം സർപ്രൈസ്', പിണറായിയുടെ വാദങ്ങളെ പിന്തുണച്ച് സർക്കാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പൊലീസ് 'തലയ്ക്ക്' അടിക്കില്ല എന്നാണല്ലോ പറഞ്ഞത്, എന്നിട്ടോ?, വിമർശിച്ച് പിണറായി