Entertainment

'കൊച്ചുണ്ണിയിലെ ലാലേട്ടനെ കണ്ട് നിരാശയായി'; ഇത്തിക്കരപ്പക്കിക്ക് മൂര്‍ച്ച പോരെന്ന് നടി ശരണ്യ

'കുറച്ച് ഫാന്റസി കൂടി ചേര്‍ത്തിരുന്നെങ്കില്‍ അദ്ദേഹത്തിന് കഥാപാത്രത്തോട് നീതിപുലര്‍ത്താന്‍ സാധിച്ചേനെ'

Author : സമകാലിക മലയാളം ഡെസ്ക്

നിവിന്‍ പോളി നായകനായി എത്തിയ കായംകുളം കൊച്ചുണ്ണിയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് അതിഥി വേഷത്തില്‍ എത്തിയ മോഹന്‍ലാലിന്റെ ഇത്തിക്കരപ്പക്കിയായിരുന്നു. എന്നാല്‍ കായംകുളം കൊച്ചുണ്ണിയിലെ മോഹന്‍ലാല്‍ തന്നെ നിരാശയാക്കി എന്നാണ് തെന്നിന്ത്യന്‍ നടി ശരണ്യ പൊന്‍വണ്ണന്‍ പറയുന്നത്. ഇത്തിക്കരപ്പക്കിയുടെ കഥാപാത്രം കൂടുതല്‍ മൂര്‍ച്ചയുള്ളതാക്കണമായിരുന്നെന്നും എങ്കിലേ ആ കഥാപാത്രത്തോട് നീതിപുലര്‍ത്താന്‍ മോഹന്‍ലാലിന് സാധിക്കുമായിരുന്നൊള്ളൂ എന്നും ശരണ്യ വ്യക്തമാക്കി. 

'ഞാന്‍ കായംകുളം കൊച്ചുണ്ണി കണ്ടു.ലാലേട്ടന്റെ ആരാധിക എന്ന നിലയില്‍ ഇത്തിക്കരപ്പക്കിയില്‍ നിന്ന് കൂടുതല്‍ ഒന്നും കാണാന്‍ പറ്റാത്തതിനാല്‍ ഞാന്‍ നിരാശയായി. എനിക്ക് അറിയാം മിത്തിനെ ആസ്പദമാക്കിയാണ് ചിത്രം എടുത്തിരിക്കുന്നത് എന്ന്. പക്ഷേ അവര്‍ക്ക് ഇത്തിക്കരപ്പക്കിയെ കൂടുതല്‍ മൂര്‍ച്ചയുളള കഥാപാത്രമാക്കി മാറ്റാമായിരുന്നു. കുറച്ച് ഫാന്റസി കൂടി ചേര്‍ത്തിരുന്നെങ്കില്‍ അദ്ദേഹത്തിന് കഥാപാത്രത്തോട് നീതിപുലര്‍ത്താന്‍ സാധിച്ചേനെ. ആരാലും ആക്രമിക്കാന്‍ സാധിക്കാത്ത ഒരാളായാണ് പക്കിയെ കാണിക്കുന്നത്. എന്നാല്‍ നിശബ്ദനായി തന്റെ ആയുധം കൊച്ചുണ്ണിക്ക് നല്‍കി അദ്ദേഹം പോയി. പോവുമ്പോള്‍ എങ്കിലും ഓര്‍മിക്കാനായി എന്തെങ്കിലും പക്കി അവശേഷിപ്പിക്കണമായിരുന്നു.' ടൈസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശരണ്യ പറഞ്ഞു. 

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത വലിയ ബജറ്റില്‍ ഒരുങ്ങിയ ചിത്രം തീയെറ്ററില്‍ മികച്ച പ്രതികരണം നേടി. നായകനായ കൊച്ചുണ്ണിയേക്കാള്‍ ശ്രദ്ധിക്കപ്പെട്ടത് മോഹന്‍ലാലിന്റെ ഇത്തിക്കരപ്പക്കിയായിരുന്നു. ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !