Entertainment

'കൊടുങ്കാറ്റുകളും നിരവധിയേറെ യുദ്ധങ്ങളും പിന്നിട്ട്, ഇതാ തംഗ്‌സിലെ സേനാപതിയെത്തിയിരിക്കുന്നു: ഞെട്ടിപ്പിക്കുന്ന ലുക്കില്‍ ബച്ചന്‍

സിനിമയെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിടാതെ രഹസ്യസ്വഭാവത്തോടെയായിരുന്നു ചിത്രത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇതുവരെ മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

'കൊടുങ്കാറ്റുകളും നിരവധിയേറെ യുദ്ധങ്ങളും പിന്നിട്ട്, ഇതാ തംഗ്‌സിലെ സേനാപതിയെത്തിയിരിക്കുന്നു'- ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമാ പോസ്റ്ററിന്റെ ക്യാപിഷനാണ്. അമിതാഭ് ബച്ചന്‍ പ്രധാന വേഷത്തിലെത്തുന്ന ആമിര്‍ ഖാന്റെ 'തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍' എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് ഇപ്പോള്‍ ആരാധകരെ രോമാഞ്ചം കൊള്ളിക്കുന്നത്. 

സിനിമയെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിടാതെ രഹസ്യസ്വഭാവത്തോടെയായിരുന്നു ചിത്രത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇതുവരെ മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്നത്. ചിത്രത്തിലുടനീളം സസ്‌പെന്‍സ് നിലനിര്‍ത്തുന്നു എന്നത് ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. അതുകൊണ്ടാകാം വിവരങ്ങളെല്ലാം രഹസ്യമായിത്തന്നെ വെച്ചത്. 

ഇപ്പോള്‍ ആമിര്‍ ഖാന്‍ ഇന്ന് ചിത്രത്തിന്റെ പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. സമൂഹമാധ്യമത്തിലൂടെയാണ് ചിത്രത്തിന്റെ പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. കടലിന്റെ പശ്ചാത്തലില്‍ നടക്കുന്ന കഥയാണ് 'തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍'. വിജയ് കൃഷ്ണ ആചാര്യയാണ് ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സംവിധാനം.

അമിതാഭ് ബച്ചന്റെ കിടിലന്‍ സേനാപതി ലുക്കാണ് പോസ്റ്ററിന്റെ ഹൈലൈറ്റ്. 'തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനി'ല്‍ ഖുദാബക്ഷ് എന്ന കഥാപാത്രത്തെയാണ് അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്നത്. കൈകളില്‍ വാളും നെഞ്ചില്‍ പടച്ചട്ടയും തലപ്പാവും തീക്ഷ്ണമായ കണ്ണുകളുമായി എത്തുന്ന അമിതാഭിന്റെ ഖുദാബക്ഷ് ലുക്ക്, ഏറെ ഗാംഭീര്യമുള്ളതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Samrudhi SM 53 lottery result

പിന്നാക്ക വികസന കോർപ്പറേഷനിൽ ജോലി നേടാം; അസ്സിസ്റ്റന്റ് മാനേജർ തസ്തിക, ബിരുദം യോഗ്യത, അവസാന തീയതി ജൂൺ 3

മൂത്രം പിടിച്ചുവയ്ക്കുന്ന ശീലം വൃക്കയ്ക്ക് 'പണി'യാകും, ആരോഗ്യപ്രശ്നങ്ങൾ

ഭംഗിയില്‍ വീഴല്ലേ; ജീവന് പോലും ഭീഷണിയാകും ഈ ചെടികൾ

SCROLL FOR NEXT