Entertainment

കൊറോണ ഭീതി; ബോളിവുഡ് ചിത്രത്തിന്റെ കേരളത്തിലെ ഷൂട്ട് റദ്ദാക്കി

കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്നതിനാല്‍ ബോളിവുഡ് ചിത്രത്തിന്റെ കേരളത്തിലെ ഷൂട്ടിങ് റദ്ദാക്കി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്നതിനാല്‍ ബോളിവുഡ് ചിത്രത്തിന്റെ കേരളത്തിലെ ഷൂട്ടിങ് റദ്ദാക്കി. പ്രമുഖ നടി ശോഭിത ദുലീപാല നായികയായി എത്തുന്ന സിതാര എന്ന ചിത്രത്തിന്റെ ഷൂട്ടിങാണ് അണിയറ പ്രവര്‍ത്തകര്‍ റദ്ദാക്കിയത്.

രാജ്യത്ത് ആദ്യമായി കോറോണ സ്ഥീരികരിച്ചത് കേരളത്തിലായിരുന്നു. മൂന്ന് പേര്‍ക്കായിരുന്നു വൈറസ് ബാധ സ്ഥിരീകരിച്ചത്. തൃശൂര്‍, ആലപ്പുഴ, കാസര്‍കോട് ജില്ലിയിലുള്ളവരായിരുന്നു ഇവര്‍. എന്നാല്‍ എല്ലാവരുടെയും പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു.

ചിത്രത്തിന്റെ ഷൂട്ടിങിനായി ഫെബ്രുവരി 12നായി അിഭിനേതാക്കള്‍ കേരളത്തിലെത്തേണ്ടിയിരുന്നത്. കോറോണ ഭീതിയിലായതുകൊണ്ടാണ് ഷൂട്ട് താമസിച്ചത്. ആരോഗ്യത്തിനാണ് ആദ്യ പരിഗണന അതുകൊണ്ടാണ് സിനിമയുടെ  ചിത്രീകരണം വൈകിയത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ കേരളത്തിലെത്തിയിരുന്നു. അവര്‍ ജനുവരി 30നാണ് മടങ്ങിയതെന്നും ചിത്രത്തിന്റെ സംവിധായിക വന്ദന കത്താരിയ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT