Entertainment

കോപ്പിയടി വിവാദത്തില്‍ അക്ഷയ് കുമാര്‍ ചിത്രവും; മിഷന്‍ മംഗള്‍ തന്റെ കഥയാണെന്ന് അവകാശപ്പെട്ട് വനിത സംവിധായിക ഹൈക്കോടതിയില്‍

ജഗന്‍ ശക്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം ആരംഭിക്കാന്‍ ഇരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

അക്ഷയ് കുമാര്‍ നായകനായെത്തുന്ന പുതിയ ചിത്രം കോപ്പിയടി വിവാദത്തില്‍. മിഷന്‍ മംഗള്‍ തന്റെ കഥയാണെന്ന് അവകാശപ്പെട്ട് വനിത സംവിധായിക ബോംബെ ഹൈക്കോടതിയെ സമീപിച്ചു. രാധ ഭരദ്വാജാണ് ചിത്രത്തിന്റെ നിര്‍മാണവും റിലീസും നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇന്ത്യയുടെ അഭിമാനമായ മംഗള്‍യാനെക്കുറിച്ചുള്ള കഥ പറയുന്ന ചിത്രമാണ് മിഷന്‍ മംഗള്‍. ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ ചലച്ചിത്രമാണിത്.  എന്നാല്‍ ചിത്രീകരണത്തിന് മുന്‍പേ വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ് ചിത്രം. 

ജഗന്‍ ശക്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം ആരംഭിക്കാന്‍ ഇരിക്കുകയാണ്. തന്റെ തിരക്കഥയായ സ്‌പെയ്‌സ് മോംമ്‌സ് എന്ന തന്റെ ചിത്രത്തിന്റെ തിരക്കഥയുടെ കോപ്പിറൈറ്റ് മിഷന്‍ മംഗള്‍ ലംഘിച്ചു എന്നാണ് രാധ ഭരദ്വാജ് പറയുന്നത്. നിര്‍മാതാവ് അതുല്‍ കസ്‌ബേക്കറിന് 2016 ല്‍ ചിത്രത്തിന്റെ തിരക്കഥ നല്‍കിയിരുന്നു എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. താന്‍ എഴുതി നല്‍കുന്ന അനുവാദമില്ലാതെ ഈ പ്രെജക്റ്റ് മറ്റാര്‍ക്കും കൈമാറരുതെന്ന് കസ്‌ബേകറിന്റെ കമ്പനിയുമായി കരാറില്‍ ഒപ്പുവെച്ചിരുന്നു. എന്നാല്‍ തന്റെ അനുവാദം ചോദിക്കാതെ കസ്‌ബേകര്‍ തിരക്കഥ വിദ്യ ബാലനെ കണിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായി രാധ ഭരദ്വാജ് കരാര്‍ പിന്‍വലിച്ചു. 

2016 ല്‍ യുഎസ് കോപ്പിറൈറ്റ് ഓഫീസില്‍ രാധ ഭരദ്വാജ് തിരക്കഥ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചിത്രത്തിന് ഇന്ത്യന്‍ സ്‌പേയ്‌സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ പിന്തുണ ലഭിക്കുകയും ഐഎസ്ആര്‍ഒയിലെ എന്‍ജിനീയര്‍മാരുമായി അഭിമുഖം നടത്താന്‍ അനുവാദം ലഭിച്ചതിനും പിന്നാലെയായിരുന്നു ഇത്. 

അക്ഷയ് കുമാറിനെ കൂടാതെ വിദ്യ ബാലന്‍, തപ്‌സി പാനു, സൊനാക്ഷി സിന്‍ഹ, നിത്യാ മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണം; ഒറ്റക്കെട്ടായി പ്രതിപക്ഷ പ്രതിഷേധം; മാര്‍ച്ച് തടഞ്ഞ് പൊലീസ്

മാസം 1,000 രൂപ ഇട്ടാല്‍ എത്ര കിട്ടും? ഒരു ലക്ഷമായാലോ?; ആര്‍ഡിയിലെ വളര്‍ച്ച കാണാം

'രണ്ട് കുട്ടികളുടെ മൃതദേഹവുമായി ഒരാന! സ്വപ്നത്തിന്റെ അർഥം ചാറ്റ്ജിപിടിയോട് ചോദിച്ചു'; ആ ചിത്രങ്ങൾ ഉപേക്ഷിച്ചതിന്റെ കാരണം പറഞ്ഞ് മിഷ്കൻ

കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് നിന്നും ഗള്‍ഫിലേക്ക് സര്‍വീസുകള്‍; നാല്‍പ്പതിലധികം പുതിയ റൂട്ടുകള്‍, വിന്റര്‍ ഷെഡ്യൂളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

'ക്യാപ്റ്റന്‍ ഹർമൻപ്രീത് കൗർ'... സമാനതകള്‍ ഇല്ലാത്ത 'നായക' യുഗം!