കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് നിന്നും ഗള്‍ഫിലേക്ക് സര്‍വീസുകള്‍; നാല്‍പ്പതിലധികം പുതിയ റൂട്ടുകള്‍, വിന്റര്‍ ഷെഡ്യൂളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

Air India Express
എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫയൽ
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: വിമാന സര്‍വീസുകള്‍ വിപുലീകരിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിന്റര്‍ ഷെഡ്യൂള്‍ 2026 പ്രഖ്യാപിച്ചു. നാല്‍പ്പതിലധികം പുതിയ ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകള്‍ ഉള്‍പ്പെടുത്തി പ്രതിദിന സര്‍വീസുകളുടെ എണ്ണം 585 ആയി ഉയര്‍ത്തും. ഒക്ടോബര്‍ 25 മുതല്‍ ഘട്ടങ്ങളായാണ് പുതിയ ഷെഡ്യൂള്‍ പ്രാബല്യത്തില്‍ വരിക.

Air India Express
സ്‌കൂള്‍ പരിസരത്ത് കുട്ടികളുടെ ഫോട്ടോ എടുത്താല്‍ വന്‍പിഴ; യുഎഇയില്‍ മാതാപിതാക്കള്‍ക്കും സന്ദര്‍ശകര്‍ക്കും മുന്നറിയിപ്പ്

പുതിയ ഷെഡ്യൂള്‍ അനുസരിച്ച് ദിവസേന 435 ആഭ്യന്തര സര്‍വീസുകളും 150 വരെ അന്താരാഷ്ട്ര സര്‍വീസുകളും ഉണ്ടാകും. നൂറിലധികം വിമാനങ്ങളുള്ള എയര്‍ലൈനിന്റെ നിര ഉപയോഗിച്ചാണ് സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നത്. ഇതോടെ ആഴ്ചയിലെ മൊത്തം സര്‍വീസുകള്‍ 3,150-ല്‍ നിന്ന് 4,100 ആയി ഉയരും.

അന്താരാഷ്ട്ര നെറ്റ്വര്‍ക്കില്‍ ഗള്‍ഫ്, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് നിരവധി പുതിയ സര്‍വീസുകളാണ് ആരംഭിക്കുന്നത്. കേരളത്തില്‍ നിന്ന് കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തു നിന്നും കൂടുതല്‍ സര്‍വീസുകള്‍ പുതിയ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചി- ബാങ്കോക്ക്, കൊച്ചി- കുവൈത്ത്, തിരുവനന്തപുരം- ബഹ്‌റൈന്‍, തിരുവനന്തപുരം- റിയാദ് എന്നീ സര്‍വീസുകളുമുണ്ട്.

Air India Express
360-ഡിഗ്രി സെന്‍സര്‍ കവറേജ്, വിദൂരത്ത് നിന്ന് നിയന്ത്രിക്കാം; ഡെലിവറി സേവനങ്ങള്‍ക്ക് ഡ്രൈവറില്ലാ വാഹനങ്ങള്‍ ഇറക്കി സൗദി
Air India Express
എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഒറ്റ ആപ്പില്‍; കുവൈത്തില്‍ വന്‍മാറ്റങ്ങള്‍
Summary

Air India Express announces winter schedule including services from Kochi and Thiruvananthapuram to the Gulf

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com