Entertainment

'കോരിത്തരിപ്പിക്കാന്‍' വീണ്ടും സണ്ണി എത്തുന്നു; രാഗിണി എംഎംഎസ് റീട്ടേണിന്റെ ട്രെയിലര്‍ പുറത്ത് 

സെക്‌സും ഹൊററും നിറഞ്ഞ രാഗിണി എംഎംഎസ് സീരിസിലെ മൂന്നാം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തു വിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

പ്രേക്ഷകരെ ഒരേ സമയം ത്രസിപ്പിക്കാനും ഭീതിയിലാഴ്ത്താനും രാഗിണി വീണ്ടും എത്തുന്നു. സെക്‌സും ഹൊററും നിറഞ്ഞ രാഗിണി എംഎംഎസ് വെബ്‌ സീരിസിലെ മൂന്നാം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തു വിട്ടു.സണ്ണി ലിയോണി മുഖ്യവേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. രാഗിണി എംഎംഎസ് റീട്ടേണിലെ മൂന്നാമത്തെ പതിപ്പിന്റെ പ്രദര്‍ശനം ഡിസംബര്‍ 18നാണ്.

സീ 5, എഎല്‍ടി ബാലാജി സംയുക്ത സംരംഭമാണ് 'രാഗിണി എംഎംഎസ് റിട്ടേണ്‍സ് സീസണ്‍ 2. സീരീസിലെ മൂന്നാം പതിപ്പും  ഒരു സെക്‌സ്-ഹൊറര്‍ വെബ് സീരീസിന്റെ രൂപത്തിലാണ്. ചിത്രത്തില്‍ ഒരു പാര നോര്‍മല്‍ വിദഗ്ധയായാണ് സണ്ണി ലിയോണി പ്രത്യക്ഷപ്പെടുന്നത്.

ദിവ്യ അഗര്‍വാള്‍, വരുണ്‍ സൂദ്, ആരതി ഖേത്രപാല്‍, ഋഷിക നാഗ്, അദ്യ ഗുപ്ത, വിക്രം സിംഗ് റാത്തോഡ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഇരുപതുകാരിയായ രാഗിണി ഷ്രോഫിനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിലെ കഥ പുരോഗമിക്കുന്നത്. പെണ്‍കുട്ടികളുടെ സംഘത്തോടൊപ്പം രാഗിണി ഒരു യാത്ര പോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം. തുടര്‍ന്ന് ഹോട്ടല്‍ ഉടമയായ രാഹുലിനെ പരിചയപ്പെടുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവബഹുലമായ കാര്യങ്ങളും പ്രേക്ഷകര്‍ക്ക് ത്രില്ലിങ് അനുഭവം നല്‍കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തലസ്ഥാനം യുദ്ധക്കളം; യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു- എസ്എഫ്‌ഐ സംഘര്‍ഷം;ഈ കളി അവസാനിപ്പിക്കണമെന്ന് പിണറായി

പൊലീസ്- യൂത്ത് കോണ്‍ഗ്രസ് ആക്രമണം; നാളെ സംസ്ഥാന വ്യാപകമായി എസ്എഫ്‌ഐ പഠിപ്പ് മുടക്ക്

അടിക്ക് തിരിച്ചടി; വീന്‍ഡീസ് ഞെട്ടി, ഗില്ലും രോഹിതും തകര്‍ത്തടിച്ചു, പരമ്പര ഇന്ത്യയ്ക്ക്

24 ഫോര്‍, ഏഴ് സിക്‌സര്‍!ഏകദിനത്തില്‍ അതിവേഗ ഇരട്ടസെഞ്ച്വറി, 'ഗില്ലാട്ടത്തില്‍' വിന്‍ഡീസ് തരിപ്പണം

വിമാനദുരന്തം തടഞ്ഞത് ഇന്ത്യന്‍ വംശജനായ പൈലറ്റ്; മുംബൈ സ്വദേശി