Entertainment

കോളേജ് നിര്‍മിക്കാമെന്ന ബച്ചന്റെ വാക്ക് പഴഞ്ചാക്കായി; പത്തുവര്‍ഷത്തിനു ശേഷം നാട്ടുകാരുടെ ചെലവില്‍ പണി പൂര്‍ത്തിയായി 

മരുമകള്‍ ഐശ്വര്യ റായിയുടെ പേരിലാണ് കോളെജ് നിര്‍മിക്കുമെന്ന് അറിയിച്ചിരുന്നത്. ഐശ്വര്യ ബച്ചന്‍ കന്യ മഹാവിദ്യാലയ് എന്നായിരുന്നു കോളേജിന് നല്‍കിയ പേര്

Author : സമകാലിക മലയാളം ഡെസ്ക്

ത്ത് വര്‍ഷം മുന്‍പ് അമിതാഭ് ബച്ചന്‍ സ്വന്തം ജന്മനാടായ ഉത്തര്‍പ്രദേശിലെ ബാരാബംഗി ജില്ലയിലെ ദൗലത്പുര്‍ എന്ന ഗ്രാമത്തില്‍ കോളേജ് നിര്‍മ്മിച്ചു നല്‍കും എന്ന് വാക്കുനല്‍കിയിരുന്നു. മരുമകള്‍ ഐശ്വര്യ റായിയുടെ പേരിലാണ് കോളെജ് നിര്‍മിക്കുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍ ബച്ചന്‍ അന്നു നല്‍കിയ വാക്ക് നാളിതുവരെ ആയിട്ടും പാലിക്കാന്‍ താരത്തിന് കഴിഞ്ഞിട്ടില്ല. ഒടുവില്‍ നാട്ടുകാര്‍ ചേര്‍ന്ന് അത് ഏറ്റെടുത്തു. സ്വന്തം കൈയില്‍ നിന്നും പണം മുടക്കി കോളേജ് നിര്‍മ്മിച്ചിരിക്കുകയാണ് ഇപ്പോള്‍ ഇവര്‍. 

2008ല്‍ ഭാര്യ ജയ ബച്ചന്‍, മകന്‍ അഭിഷേക്, മരുമകള്‍ ഐശ്വര്യ എന്നിവര്‍ക്കൊപ്പം വന്ന് ബച്ചന്‍ കോളേജിന് തറക്കല്ലിട്ടിരുന്നു. കുടുംബ സുഹൃത്തും അന്നത്തെ എസ്പി നേതാവുമായ അമര്‍ സിങ്ങിന്റെ ജന്മദിനമായ ജനുവരി 27നാണ് അമിതാഭും കുടുംബാംഗങ്ങളും ചേര്‍ന്ന് കോളേജിന്റെ തറക്കല്ലിടല്‍ ചടങ്ങ് നടത്തിയത്. ഐശ്വര്യ ബച്ചന്‍ കന്യ മഹാവിദ്യാലയ് എന്നായിരുന്നു കോളേജിന് നല്‍കിയ പേര്. പക്ഷെ കല്ലിടലിന് വന്നതല്ലാതെ പിന്നെ ബച്ചനും കുടുംബവും അങ്ങോട്ടേയ്ക്ക് തിരിഞ്ഞു നോക്കിയിട്ടില്ല എന്നതാണ് വാസ്തവം. കാത്തിരുന്ന മടുത്ത നാട്ടുകാര്‍ ഒടുവില്‍ കോളെജിന്റെ നിര്‍മാണം സ്വയം ഏറ്റെടുക്കുകയായിരുന്നു. വീടുവീടാന്തരം പിരിവെടുത്ത് സ്ഥലം വാങ്ങി അവിടെ കോളെജിനുള്ള കെട്ടിടം നിര്‍മിക്കുകയായിരുന്നു. 

ബച്ചന്‍ കോളെജിനായി സ്ഥലം എടുത്തതിന് 500 മീറ്റര്‍ മാത്രം മാറിയാണ് നാട്ടുകാര്‍ ചേര്‍ന്ന് സ്ഥലം വാങ്ങിയത്. തുടര്‍ന്ന് അവിടെ ഒരു കോളേജ് കെട്ടിടം നിര്‍മിക്കുകയായിരുന്നു. 60ലക്ഷം രൂപയാണ് ഇവര്‍ കോളെജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവിട്ടത്. ദൗലത്പുര്‍ ഡിഗ്രി കോളേജ് എന്നാണ് ഇവര്‍ തങ്ങളുടെ കോളെജിന് പേര് നല്‍കിയത്. നിലവില്‍ ബിഎ, ബിഎസ്‌സി കോഴ്‌സുകളാണ് ഇവിടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമായിട്ടുള്ളത്. ഫൈസാബാദ് ആര്‍എംഎല്‍ അവധ് സര്‍വകലാശാല അഫിലിയേറ്റഡ് ആണ് കോളെജ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

SCROLL FOR NEXT