Entertainment

കോവിഡ് പരിശോധനയ്ക്കിടെ അലറി കരഞ്ഞ് നടി പായൽ, വിഡിയോ കണ്ട് ചിരിച്ച് ആരാധകർ

താരം തന്നെയാണ് രസകരമായ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്

സമകാലിക മലയാളം ഡെസ്ക്

ഷൂട്ടിങ് ആരംഭിക്കുന്നതിന്റെ ഭാ​ഗമായി നടത്തിയ കോവിഡ് ടെസ്റ്റിനിടെ അലറി കരഞ്ഞ് നടി പായൽ രജപുത്. സിനിമാ ലൊക്കേഷനിലെത്തി ആരോ​ഗ്യപ്രവർത്തകർ മൂക്കിൽ നിന്ന് സ്വാബ് എടുക്കുന്നതിനിടെയാണ് താരം കരഞ്ഞത്. താരം തന്നെയാണ് രസകരമായ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 

എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച് ജോലിക്ക് മടങ്ങിയെത്തി. പരിശോധന നടത്തുതിനെ ഞാന്‍ വല്ലാതെ ഭയപ്പെട്ടിരുന്നു. മൂക്കിനുള്ളില്‍ അഞ്ച് സെക്കന്റു നേരം സ്വാബ് കറക്കുന്നത് വല്ലാത്ത അവസ്ഥയാണ്. എന്നാല്‍ അത് ചെയ്യാനും നെഗറ്റീവാകാനും കഴിഞ്ഞതില്‍ സന്തോഷമുണ്ട്.- എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പോസ്റ്റ് ചെയ്തത്. 

വേദനിപ്പിക്കാതെ ചെയ്യണം എന്നു പറഞ്ഞുകൊണ്ടാണ് ആരോ​ഗ്യ പ്രവർത്തകരുടെ മുന്നിൽ താരം ഇരിക്കുന്നത്. എന്നാൽ മൂക്കിനുള്ളിലേക്ക് സ്വാബ് ഇട്ടതോടെ താരം അലറിക്കരയുകയായിരുന്നു. താരത്തിന്റെ  കരച്ചിൽ കേട്ട് ചുറ്റും നിൽക്കുന്നവർ ചിരിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്. എന്തായാലും സോഷ്യൽ മീ‍ഡിയയിൽ വൈറലാവുകയാണ് വിഡിയോ. 

സിനിമാ ഷൂട്ടിങ് തുടങ്ങിയ സാഹചര്യത്തിൽ താരങ്ങൾ ഉൾപ്പടെയുള്ളവർക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് പായൽ കോവിഡ് ടെസ്റ്റ് നടത്തിയത്. ആർഡിഎക്സ് ലൗ, ആർഎക്സ് 100 എന്നീ സിനിമകളിലൂെട ശ്രദ്ധേയയായ താരമാണ് പായൽ. 

കോവിഡ് പരിശോധനയുടെ ഭാഗമായി നടത്തിയ സ്വാബ് ടെസ്റ്റിനിടെ വാവിട്ട് കരഞ്ഞ് നടി പായല്‍ രജപുത്. സിനിമാ ലൊക്കേഷനിലെത്തിയാണ് ആരോഗ്യപ്രവർത്തകർ നടിയുടെ സ്വാബ് ടെസ്റ്റ് നടത്തിയത്. നടി തന്നെയാണ് ഈ വിഡിയോ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'വേടന്റെ സ്ഥാനത്ത് ദീലിപ് ആയിരുന്നുവെങ്കിലോ..?'; ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയെന്ന് സംവിധായകന്‍

14കാരൻ വൈഭവിന്റെ 'കൈക്കരുത്ത്' പാകിസ്ഥാനും അറിയും! ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീം

വോട്ടര്‍പട്ടിക പരിഷ്‌കരണം: ബിഎല്‍ഒമാര്‍ വീട്ടിലെത്തിയാല്‍ വോട്ടര്‍മാര്‍ ചെയ്യേണ്ടത്

'നിനക്ക് വേണ്ടി ഞാന്‍ എന്റെ ഭാര്യയെ കൊന്നു', കാമുകിക്ക് സര്‍ജന്‍ അയച്ച സന്ദേശം കണ്ടെത്തി പൊലീസ്, ഡോക്ടറുടെ കൊലപാതകത്തില്‍ നിർണായക വിവരങ്ങള്‍

SCROLL FOR NEXT