Entertainment

ക്യൂട്ടായി ഫഹദും സായ് പല്ലവിയും: അതിരനിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ 

ചിത്രത്തിലെ ലൊക്കേഷന്‍ ചിത്രങ്ങളും പോസ്റ്ററുകളുമൊക്കെ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

പിഎഫ് മാത്യൂസിന്റെ തിരക്കഥയില്‍ ഫഹദ് ഫാസിലും സായ് പല്ലവിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'അതിരന്‍'. വിവേക് ആണ് ചിത്രത്തിലെ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പോസ്റ്ററുകള്‍ അണിയറപ്രവര്‍ത്തകര്‍ ഇന്നലെ റിലീസ് ചെയ്തിരുന്നു.

ചിത്രത്തിലെ ലൊക്കേഷന്‍ ചിത്രങ്ങളും പോസ്റ്ററുകളുമൊക്കെ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്. 'ക്യൂട്ട് ജോഡി' എന്നാണ് സമൂഹമാധ്യമങ്ങള്‍ ഫഹദിനെയും സായി പല്ലവിയേയും വിശേഷിപ്പിക്കുന്നത്. അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്, രഞ്ജി പണിക്കര്‍, സുരഭി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏപ്രിലില്‍ വിഷു റിലീസ് ആയാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

'പ്രേമം', 'കലി' എന്നീ ചിത്രങ്ങള്‍ക്കു ശേഷം സായ് പല്ലവി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയും അതിരനുണ്ട്. 'പ്രേമ'മെന്ന അരങ്ങേറ്റചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനം കവര്‍ന്ന നായികയാണ് സായ്. സായ് പല്ലവി അവതരിപ്പിച്ച മലര്‍ മിസ് എന്ന കഥാപാത്രം ഇന്നും മലയാളി പ്രേക്ഷകര്‍ ഹൃദയത്തില്‍ കൊണ്ട് നടക്കുന്ന ഒന്നാണ്. അതിനു ശേഷം 'കലി' എന്ന ദുല്‍ഖര്‍ ചിത്രത്തിലും എത്തിയ സായ് പല്ലവി പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലേക്ക് ചേക്കേറുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT