Entertainment

ക്യൂട്ട് ചിരിയുമായി തൊപ്പി വച്ച് നിൽക്കുന്ന താരസുന്ദരി; കുട്ടിക്കാല ചിത്രവുമായി മലയാളത്തിന്റെ 'പച്ചപ്പനംതത്ത'

പഴയകാല ഓർമ്മകളിലേക്കെത്തുന്ന താരങ്ങളുടെ ചുവടുപിടിച്ചിരിക്കുകയാണ് മലയാളികളുടെ ഈ പ്രിയ താരവും

Author : സമകാലിക മലയാളം ഡെസ്ക്

കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് വീട്ടിൽ തന്നെയാണെങ്കിലും ആരാധകരുമായി വിശേഷങ്ങൾ പങ്കുവയ്ക്കാൻ സംവൃത സമയം കണ്ടെത്താറുണ്ട്. സോഷ്യൽ മീഡിയയിലൂ‌ടെ പഴയകാല ഓർമ്മകളിലേക്കെത്തുന്ന താരങ്ങളുടെ ചുവടുപിടിച്ചിരിക്കുകയാണ് മലയാളികളുടെ ഈ പ്രിയ താരവും. തന്റെ ഒരു കുട്ടിക്കാല ചിത്രമാണ് സംവൃത പങ്കുവച്ചിരിക്കുന്നത്. 

അച്ഛനും അമ്മയും സഹോദരിയ്ക്കുമൊപ്പമുള്ള ഒരു ചിത്രമാണ് സംവൃത പങ്കുവച്ചത്. മാതാപിതാക്കൾക്കും സഹോദരിക്കുമൊപ്പം സുരക്ഷിതയായി നിൽക്കുന്ന ഞാൻ. ചിരിച്ച് സന്തോഷവതിയായി നിൽക്കുന്ന താരം സ്വയം പരിചയപ്പെടുത്തിയത് ഇങ്ങനെയാണ്. കുട്ടിക്കാല ഓർമ്മകൾ ഹാഷ്ടാ​ഗിലും നിറച്ചിട്ടുണ്ട് താരം. 

2012 ലായിരുന്നു സംവൃതയും അഖില്‍ ജയരാജും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടുനിന്ന താരം അമേരിക്കയിൽ എന്‍ജീനിയറായ ഭര്‍ത്താവിനൊപ്പം സ്ഥിരതമാസമാക്കുകയായിരുന്നു. 2015 ഫെബ്രുവരി 21 നാണ് ഇവർക്ക് ആദ്യത്തെ കുഞ്ഞ് പിറന്നത്. മകന്‍ വലുതായതിന് ശേഷം അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തിയ സംവൃത കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന സിനിമയിൽ അഭിനയിച്ചു.  കഴിഞ്ഞ ഫെബ്രുവരി 20നായിരുന്നു സംവൃതയ്ക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. രുദ്ര എന്നാണ് മകളുടെ പേര്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

SCROLL FOR NEXT