Entertainment

ക്രിക്കറ്റ് ബാറ്റുമായി പരിശീലനത്തിനിറങ്ങി ഷാഹിദ് കപൂര്‍; 'ആബ് കീ ബാര്‍ 300 കോടി'യെന്ന് ആരാധകര്‍ 

ചിത്രത്തില്‍ ക്രിക്കറ്റ് താരമായാണ് ഷീഹിദ് അഭിനയിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബീര്‍ സിങ് ബോക്‌സ് ഓഫീസില്‍ തകര്‍പ്പന്‍ വിജയം നേടിയതിന് പിന്നാലെ പുതിയ ചിത്രത്തിനായുള്ള ഒരുക്കങ്ങളിലാണ് നടന്‍ ഷാഹിദ് കപൂര്‍. തെലുങ്ക് ചിത്രം ജേഴ്‌സിയുടെ ഹിന്ദി പതിപ്പാണ് ഷാഹിദിന്റെ അടുത്ത സിനിമ. ചിത്രത്തില്‍ ക്രിക്കറ്റ് താരമായാണ് ഷീഹിദ് അഭിനയിക്കുന്നത്. 

ക്രിക്കറ്റ് വേഷത്തിലുള്ള താരത്തിന്റെ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ക്രിക്കറ്റ് പരീശിലനത്തിനിടയില്‍ പകര്‍ത്തിയ ചിത്രം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. 'ആബ് കീ ബാര്‍ 300 കോടി' എന്നെല്ലാമാണ് കമന്റുകള്‍ കുറിച്ചിരിക്കുന്നത്. ജേഴ്‌സി വളരെ പ്രചോദിപ്പിക്കുന്ന ചിത്രമാണെന്നും അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് സിനിമ ചെയ്യാം എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നെന്നുമാണ് ഷാഹിദിന്റെ വാക്കുകള്‍. 

അതേസമയം ജേഴ്‌സി ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്ത പതിപ്പ് മുമ്പ് കണ്ടതുകൊണ്ടുതന്നെ ചിത്രത്തില്‍ പുതുമ ഉണ്ടാകില്ലെന്നാണ് ചിലരുടെ ആരോപണം. ഇനി ആരാണ് ഈ ചിത്രം കാണാന്‍ വരിക എന്ന് ചോദിക്കുന്നവര്‍ പോലുമുണ്ട്. 

ഗൗതം തിന്നാനൂരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അല്ലു അരവിന്ദ്, അമന്‍ ഗില്‍, ദില്‍ രാജു തുടങ്ങിയവര്‍ നിര്‍മിക്കും. ആഗസ്റ്റ് 2020ലായിരിക്കും ചിത്രം റിലീസാവുകയെന്നാണ് സൂചനകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

SCROLL FOR NEXT