Entertainment

ക്രോപ്പ് ടോപ്പും കുട്ടി നിക്കറും; ദീപ്തി സതിയുടെ ​ഗ്ലാമർ ചിത്രങ്ങൾ വൈറൽ 

ചിത്രങ്ങളിൽ അതീവ ​ഗ്ലാമറസാണ് ദിപ്തി

Author : സമകാലിക മലയാളം ഡെസ്ക്

നീന എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ദീപ്തി സതി. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടി മലയാളത്തിന് പുറമേ തമിഴ്, കന്നഡ ചിത്രങ്ങളിലും തിളങ്ങി. ഇപ്പോഴിതാ നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. 

വെള്ള നിറത്തിലുള്ള ക്രോപ്പ് ടോപ്പും ഷോർട്ട്സുമാണ് വേഷം. ഒപ്പം ഒരു ഷ്ര​ഗ്​ഗും ധരിച്ചിട്ടുണ്ട്. കടൽതീരത്തുനിന്നുള്ള ഈ ഫോട്ടോഷൂട്ട് ആരോധകർ ഏറ്റെടുത്തുകഴിഞ്ഞു. ചിത്രങ്ങളിൽ അതീവ ​ഗ്ലാമറസാണ് ദിപ്തി. ആല്‍ബര്‍ട്ട് വില്ല്യം എന്ന ഫോട്ടോഗ്രാഫര്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

മോഡലായി തിളങ്ങിനിൽക്കുമ്പോഴാണ് ലാൽ ജോസ് ചിത്രം നീനയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ദീപ്തി സതി സിനിമയിലേക്കെത്തുന്നത്. പിന്നീട് പുള്ളിക്കാരൻ സ്റ്റാറാ, സോളോ തുടങ്ങിയ ചിത്രങ്ങളി‍ അഭിനയിച്ച നടി പ്രഥ്വിരാജ് ചിത്രം ഡ്രൈവിങ് ലൈസൻസിലാണ് ഏറ്റവുമൊടുവിൽ അഭിനയിച്ചത്. ഇപ്പോൾ മഞ്ജു വാര്യർ നായികയാകുന്ന മധു വാര്യർ ചിത്രം ലളിതം സുന്ദരത്തിന്റെ തിരക്കുകളിലാണ് താരം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംബാപ്പെ പെനാൽറ്റിയിൽ ഫ്രാൻസ് ക്വാർട്ടറിൽ; പരാ​ഗ്വെയെ ഒറ്റ ​ഗോളിൽ വീഴ്ത്തി

വിഴിഞ്ഞത്തെ ഓഹരി നിക്ഷേപം: 'ലേഖകന്‍ എഴുതിക്കൊടുത്തു, വന്നു'; ദേശാഭിമാനി വാര്‍ത്തയില്‍ പിണറായി

ഒനാഹി ഡബിളിൽ മൊറോക്കോ; കാനഡയെ തകർത്ത് ക്വാർട്ടറിൽ

പിഎസ്‌സി പരീക്ഷാക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിലേയ്ക്ക്, നിയമോപദേശത്തിന് ആഭ്യന്തരവകുപ്പ്

Today's Rashi Phalam July 05|ബിസിനസിൽ അനുകൂല മാറ്റങ്ങൾ, ഏറെ ആഗ്രഹിച്ച കാര്യം സഫലമാകും