Entertainment

ക്ഷേത്രത്തില്‍വെച്ച് താലികെട്ട് മാത്രം, വിവാഹ ആഘോഷങ്ങള്‍ മാറ്റിവെക്കുന്നു; ഉത്തര ഉണ്ണി

ഏപ്രില്‍ അഞ്ചിനാണ് താരത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊറോണ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിവാഹ റിസപ്ഷന്‍ മാറ്റിവെക്കുകയാണെന്ന് നടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണി. ആഘോഷങ്ങള്‍ ഇല്ലെങ്കിലും ക്ഷേത്രത്തില്‍വെച്ച് താലികെട്ട് മാത്രം നടത്തുമെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ താരം പറഞ്ഞു. ഏപ്രില്‍ അഞ്ചിനാണ് താരത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. 

നിലവില്‍ ലോകത്ത് നിലനില്‍ക്കുന്ന കൊറോണ ഭീതി വിട്ടൊഴിഞ്ഞതിന് ശേഷമായിരിക്കും വിവാഹ റിസപ്ഷന്‍ നടത്തുക എന്നാണ് താരം പറയുന്നത്. വിവാഹത്തില്‍ പങ്കെടുക്കാനായി നേരത്തെ വിമാന ടിക്കറ്റുകളെല്ലാം ബുക്ക് ചെയ്തവര്‍ക്ക് ബുദ്ധിമുട്ട് നേരിട്ടതില്‍ ഖേദിക്കുന്നതായും പറയുന്നത്. വിവാഹ റിസപ്ഷന്റെ പുതിയ തിയതി പിന്നീട് അറിയിക്കുമെന്നും ഉത്തര വ്യക്തമാക്കി. മുന്‍ നിശ്ചയിച്ച ദിവസം ക്ഷേത്രത്തില്‍ വെച്ച് പരമ്പരാഗത രീതിയില്‍ വിവാഹചടങ്ങുകള്‍ നടക്കുമെന്നും താരം പറഞ്ഞു. 

ബാംഗളൂരുവില്‍ ഐടി സ്ഥാപനം നടത്തുന്ന നിതേഷ് നായരാണ് ഉത്തരയുടെ വരന്‍. ജനുവരി 14നായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. നടി ഊര്‍മിള ഉണ്ണിയുടെ മകളായ ഉത്തര ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇടവപ്പാതിയിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന