Entertainment

ഗായത്രി ജീവിതം പറഞ്ഞു, ചേര്‍ത്തുപിടിച്ച് പൊട്ടിക്കരഞ്ഞ് സൂര്യ; വിഡിയോ

അഗരം ഫൗണ്ടേഷന്റെ സഹായത്തോടെ പഠിച്ച് അധ്യാപികയായ ഗായത്രി എന്ന പെണ്‍കുട്ടിയാണ് തന്റെ ജീവിതം പറഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

ടന്‍ എന്ന നിലയില്‍ മാത്രമല്ല സൂര്യ എന്ന മനുഷ്യനെ കൂടിയാണ് ആരാധകര്‍ സ്‌നേഹിക്കുന്നത്. താരജാഡകളൊന്നുമില്ലാതെ പെരുമാറുന്ന സൂര്യ എന്നും ആരാധകര്‍ക്ക് അത്ഭുതമാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് പൊതുവേദിയിലിരുന്ന് പൊട്ടിക്കരയുന്ന സൂര്യയുടെ വിഡിയോ ആണ്. വേദിയില്‍ സംസാരിക്കുന്ന പെണ്‍കുട്ടിയുടെ വാക്കുകള്‍ കേട്ട് സങ്കടം അടക്കാനാവാതെ പൊട്ടിക്കരയുകയാണ് താരം. സൂര്യയുടെ അച്ഛന്‍ ശിവകുമാര്‍ സ്ഥാപിച്ച സന്നദ്ധ സംഘടനയായ അഗരം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങിന് ഇടയിലാണ് സംഭവമുണ്ടായത്. 

അഗരം ഫൗണ്ടേഷന്റെ സഹായത്തോടെ പഠിച്ച് അധ്യാപികയായ ഗായത്രി എന്ന പെണ്‍കുട്ടിയാണ് തന്റെ ജീവിതം പറഞ്ഞത്.  അച്ഛന് അര്‍ബുദ ബാധിതനായതോടെ പഠിപ്പു തന്നെ അവസാനിപ്പിക്കേണ്ടിവരുമോ എന്ന ആശങ്കയിലായിരുന്നു ഗായത്രി. എന്നാല്‍ അവിടെനിന്ന് അഗരം ഫൗണ്ടേഷന്റെ സഹായത്തോടെ ഇംഗ്ലീഷില്‍ ബിരുദം നേടി കേരളത്തില്‍ അധ്യാപികയായി ജോലി ചെയ്യുകയാണ് ഈ മുടുക്കി. തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി അടക്കം നിരവധി പേര്‍ ചടങ്ങിന് എത്തിയിരുന്നു. 

'തഞ്ചാവൂരിലെ ഒരു ഗ്രാമത്തില്‍ നിന്നാണ് വരുന്നത്. എന്റെ അപ്പ കേരളത്തിലാണ് ജോലി ചെയ്തിരുന്നത്. വിറക് വെട്ടാനും കിണര്‍ കുഴിക്കാനും കല്ലുവെട്ടാനുമൊക്കെ പോകാറുണ്ട്. വളരെ കഷ്ടപ്പെട്ടാണ് എന്നെ പഠിപ്പിച്ചിരുന്നത്. അമ്മയും കൂലിപ്പണിക്കാരിയായിരുന്നു. ഞാന്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുകയായിരുന്നു. സഹോദരന്‍ ഒന്‍പതാം ക്ലാസിലും. അതിനിടയിലാണ് അപ്പയ്ക്ക് അര്‍ബുദം വന്നത്. പിന്നീട് എങ്ങിനെ ജീവിക്കണമെന്ന് ഞങ്ങള്‍ക്ക് നിശ്ചയമില്ലാതെയായി. പഠിച്ച് വലിയ നിലയില്‍ എത്തണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ അതൊന്നും ഇനി സാധ്യമല്ലെന്ന് മനസ്സിലായപ്പോള്‍ എല്ലാ മോഹങ്ങളും കുഴിച്ചു മൂടി ഞാന്‍ പൊട്ടിക്കരഞ്ഞു. അപ്പോള്‍ അമ്മ പറഞ്ഞു, അപ്പയുടെയും എന്റെയും ആഗ്രഹം നീ പഠിച്ച് വലിയവളാകണമെന്നാണ്. എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും നിന്നെ ഞാന്‍ പഠിപ്പിക്കും, പിച്ച എടുത്തിട്ടാണെങ്കില്‍ പോലും. അങ്ങനെയാണ് അമ്മ അഗരം ഫോണ്ടേഷന് കത്തെഴുതിയത്. വയ്യാതിരുന്നിട്ടും അപ്പയാണ് എല്ലാം കാര്യങ്ങളും അന്വേഷിച്ച് എന്നെ അവിടെ കൊണ്ടാക്കിയത്. ഇടയ്ക്കിടെ കാണാന്‍ വരാമെന്ന് പറഞ്ഞ് അപ്പ പോയി, പിന്നീട് ഞാന്‍ കേള്‍ക്കുന്നത് അദ്ദേഹത്തിന്റെ മരണ വാര്‍ത്തയാണ്.'

താന്‍ പിന്നോക്ക വിഭാഗത്തില്‍ നിന്ന് വരുന്ന പെണ്‍കുട്ടിയാണെന്നും ഭയമില്ലാതെ സംസാരിക്കാനും തല ഉയര്‍ത്തി നില്‍ക്കാനും എനിക്ക് സാധിക്കുന്നത് അഗരം കൊണ്ടാണെന്നുമാണ് ഗായത്രി പറയുന്നത്. തന്റെ അമ്മ ഇപ്പോഴും കൂലിപ്പണിക്ക് പോകുന്നുണ്ടെന്നും ഇതിനാല്‍ ഞാന്‍ സംസാരിക്കുന്നത് കേള്‍ക്കാന്‍ അമ്മ ഇവിടെ എത്തിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. താന്‍ പറയുന്നത് അമ്മ ഇപ്പോള്‍ ഫോണിലൂടെ കേള്‍ക്കുന്നുണ്ട് എന്ന് ഇടറിയ ശബ്ദത്തോടെ ഗായത്രി പറഞ്ഞതിന് പിന്നാലെയാണ് സൂര്യ കസേരയില്‍ നിന്ന് എഴുന്നേറ്റ് സൂര്യയെ ചേര്‍ത്തു പിടിച്ചത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഇതിന്റെ വിഡിയോ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT