Entertainment

ഗായിക കനിക കപൂറിന്റെ നാലാമത്തെ പരിശോധന ഫലവും പോസിറ്റീവ്; ആശങ്ക

കനികയുടെ ശരീരം മരുന്നിന് പ്രതികരിക്കുന്നില്ല എന്നാണ് മനസ്സിലാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലക്നൗ; കൊറോണ സ്ഥിരീകരിച്ച ബോളിവുഡ് നടി കനിക കപൂറിന്റെ ആരോ​ഗ്യനിലയിൽ പുരോ​ഗതിയില്ലാത്തത് ആശങ്ക സൃഷ്ടിക്കുന്നത്. ​കനികയെ നാല് തവണ പരിശോധന നടത്തിയെങ്കിലും ഫലം പോസിറ്റീവായിരുന്നു. ഇപ്പോൾ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിൽ ചികിത്സയിൽ കഴിയുകയാണ് കനിക കപൂർ. 

നാലാമതും ഫലം പോസിറ്റീവായതിൽ ​ഗായികയുടെ കുടുംബാം​ഗങ്ങൾ കടുത്ത ആശങ്കയിലാണ്. കനികയുടെ ശരീരം മരുന്നിന് പ്രതികരിക്കുന്നില്ല എന്നാണ് മനസ്സിലാകുന്നത്. ലോക്ക് ഡൗണിൽ ഞങ്ങൾ നിസ്സഹായരാണ്, എല്ലാവരും പ്രാർഥിക്കണമെന്ന് ​ഗായികയുടെ ബന്ധുക്കൾ പറഞ്ഞതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

വിദേശത്തു നിന്നെത്തി സർക്കാർ നിർദേശങ്ങൾ പാലിക്കാതെ പുറത്തു കറങ്ങി നടന്നതിന് കനികക്കെതിരെ പൊലീസ് കേസെടുത്തു. രോഗവിവരം മറച്ചുവെച്ച് പൊതുസ്ഥലങ്ങളില്‍ പോവുകയും രോഗം പടരാന്‍ സാഹചര്യമൊരുക്കുകയും ചെയ്തതിനാണ് ലക്നൗ പൊലീസ് കേസ് എടുത്തത്. ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 269 പ്രകാരമാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്‌പോണ്‍സര്‍ ജിഎസ്ടി വെട്ടിപ്പ് നടത്തി; കരാര്‍ നല്‍കിയത് നടപടിക്രമം പാലിക്കാതെ; മെസി സന്ദര്‍ശനത്തില്‍ മുന്‍ സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ല'

യാത്രയ്ക്ക് മുന്‍പ് ടിപ്പ് ചോദിക്കരുത്‌; പ്രോംപ്റ്റ് ഒഴിവാക്കാന്‍ ഊബറിനും ഓലയ്ക്കും ഉള്‍പ്പെടെ കേന്ദ്ര നിര്‍ദേശം

കാപ്പി ആരോക്കെ ഒഴിവാക്കണം? 'എത്ര കപ്പ്' എന്നല്ല മൊത്തത്തിലുള്ള കഫീൻ്റെ അളവാണ് പ്രധാനം

തുക തിരിച്ചടക്കേണ്ട! വീടിന്റെ അറ്റകുറ്റപണികള്‍ക്ക് 50,000 രൂപ ധനസഹായം; ഇപ്പോൾ അപേക്ഷിക്കാം

വാളയാറിൽ ട്രെയിനിടിച്ച് പിടിയാനയും കുട്ടിയാനയും ചരിഞ്ഞു; 50 മീറ്ററോളം വലിച്ചിഴച്ചു