Entertainment

ഗോഡ് സെക്‌സ് ട്രൂത്ത്: രാം ഗോപാല്‍ വര്‍മ്മ ജയിലില്‍ പോകേണ്ടി വരുമോ...!!

ഏറെ വിവാദങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയ ചിത്രമായിരുന്നു പോണ്‍സ്റ്റാറായ മിയ മാല്‍കോവ മുഖ്യ വേശത്തിലെത്തുന്ന ഗോഡ്, സെക്‌സ് ആന്റ് ട്രൂത്ത്.

Author : സമകാലിക മലയാളം ഡെസ്ക്

രാം ഗോപാല്‍ വര്‍മ്മയുടെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടങ്ങുന്നില്ല. ഏറെ വിവാദങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയ ചിത്രമായിരുന്നു പോണ്‍സ്റ്റാറായ മിയ മാല്‍കോവ മുഖ്യ വേശത്തിലെത്തുന്ന ഗോഡ്, സെക്‌സ് ആന്റ് ട്രൂത്ത്. പുറത്തിറങ്ങും മുന്‍പ് തന്നെ ചിത്രം വാര്‍ത്തകളില്‍ ഇടം നേടുകയും വിവാദത്തിന് തിരികൊളുത്തുകയും ചെയ്തിരുന്നു.

ഇപ്പോള്‍ ചില വനിതാ സംഘടനകളാണ് ചിത്രത്തിനെതിരെ പരാതിയുമായെത്തിയിരിക്കുന്നത്. സ്ത്രീകളെ അധിഷേപിക്കുന്ന തരത്തിലുള്ള ഭാഗങ്ങള്‍ ചിത്രത്തില്‍ അടങ്ങിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇതേതുടര്‍ന്ന് രാം ഗോപാല്‍ വര്‍മ്മയ്‌ക്കെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തിരിക്കുകയാണ്.

അതേസമയം, തനിക്കെതിരെ കേസ് വന്ന സാഹചര്യത്തില്‍ ഗോഡ്, സെക്‌സ് ആന്റ് ട്രൂത്ത് എന്ന ചിത്രം താനല്ല ചെയ്തത് എന്നായിരുന്നു വര്‍മ്മയുടെ വാദം. ചിത്രത്തിന്റെ ആശയം നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്നും സിനിമ പോളണ്ടിലും യു.കെയിലുമായാണ് ചിത്രീകരിച്ചതെന്നും രാംഗോപാല്‍ വര്‍മ പറഞ്ഞു. കേസിന് ആസ്പദമായി പരാതിക്കാര്‍ ഹാജരാക്കിയ ചിത്രങ്ങള്‍ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ സമയത്ത് എടുത്തതാണെന്നും വര്‍മ പറഞ്ഞിരുന്നു.

എന്നാല്‍ ഗോഡ്, സെക്‌സ് ആന്റ് ട്രൂത്തില്‍ രാം ഗോപാല്‍ വര്‍മ്മയ്ക്കുള്ള ബന്ധം വെളിപ്പെടുത്തുന്ന തെളിവുകള്‍ ചില തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഒരു ആക്റ്റിവിസ്റ്റ് ആണ് ഇതിന്റെ തെളിവുകള്‍ ഹാജരാക്കിയത്. സിനിമ ചിത്രീകരിച്ചത് യൂറോപ്പില്‍ അല്ല, ഹൈദരാബാദില്‍ ആണെന്നും അവര്‍ പറയുന്നു.

ഗോഡ്, സെക്‌സ് ആന്റ് ട്രൂത്തിന്റെ ചിത്രീകരണത്തിനായി പ്രമുഖ പോണ്‍സ്റ്റാര്‍ മിയ മാല്‍കോവ ഇന്ത്യയില്‍ വന്നതിന്റെ തെളിവുകളും അവരുടെ പക്കല്‍ ഉണ്ടെന്നാണ് വിവരം. 

ഇന്ത്യയില്‍ വെച്ച് ഒരു ഫോണോഗ്രഫിക് സിനിമ ചിത്രീകരിക്കുന്നത് ശിക്ഷാര്‍ഹമാണ്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഗോഡ്, സെക്‌സ് ആന്റ് ട്രൂത്ത് ചിത്രീകരിച്ചിരിക്കുന്നത് ഇന്ത്യയിലെ തന്നെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ വെച്ചാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT