Entertainment

'ഗ്രാമി അവാർഡ് ലഭിച്ചാൽ അടിവസ്ത്രം ധരിച്ച് ഞങ്ങൾ എത്തും'; വിവാദമായി കാമിലയും കാമുകനും 

ബെസ്റ്റ് പോപ് ഡുവോ/ഗ്രൂപ്പ് പെർഫോമൻസ് വിഭാഗത്തിലാണ് കാമിലയെയും കാമുകനെയും അവാർഡിനായി നോമിനേറ്റ് ചെയ്തിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഗ്രാമി അവാർഡിനുള്ള നോമിനേഷൻ ലഭിച്ചതിനു പിന്നാലെ വിവാദ പ്രസ്താവനയുമായി ഗായിക കാമില കബെല്ലോയും കാമുകൻ ഷോൺ മെന്റസും.  അവാർഡ് ലഭിച്ചാൽ അടിവസ്ത്രം ധരിച്ച് വേദിയിലെത്തുമെന്നാണ് ഇരുവരും പറഞ്ഞത്. ബെസ്റ്റ് പോപ് ഡുവോ/ഗ്രൂപ്പ് പെർഫോമൻസ് വിഭാഗത്തിലാണ് കാമിലയെയും കാമുകനെയും അവാർഡിനായി നോമിനേറ്റ് ചെയ്തിരിക്കുന്നത്. 

2017ൽ വൺ പൈലറ്റ്സ് ടീം ടെയ്ലർ ജോസഫും ജോഷ് ഡണും ചെയ്തതിനെ ഓർമിപിച്ചായിരുന്നു ഇവരുടെ പ്രസ്താവന. ‘എനിക്കും ഷോണിനും ഗ്രാമി അവാർഡ് ലഭിച്ചാൽ ട്വന്റിവൺ പൈലറ്റ്സ് ചെയ്തതുപോലെ സ്റ്റേജിൽ അടിവസ്ത്രം ധരിച്ച് ഞങ്ങൾ എത്തും’, എന്നാണ് കാമില പറഞ്ഞത്. എന്നാൽ തൊട്ടുപിന്നാലെ താൻ തമാശ പറഞ്ഞതാണെന്നും കാമില പറഞ്ഞു. അങ്ങനെയൊരു കാര്യം സംഭവിക്കണമെങ്കിൽ താൻ അതിന് ഇപ്പോഴേ വർക്കൗട്ട് ചെയ്യേണ്ടി വരുമെന്നും അവർ  കൂട്ടിച്ചേർത്തു. 

2017ൽ റിലീസ് ചെയ്ത ക്രൈയിങ് ക്ലബ് ആണ് കാമിലയുടെ ആദ്യ ആൽബം. ഐ നോ വാട്ട് യു ഡിഡ് ലാസ്റ്റ് സമ്മർ, ബാഡ് തിങ്സ്, ഹവാന, നെവർ ബി ദ് സെയിം എന്നിവ കാമിലയുടെ കരിയറിലെ ശ്രദ്ധേയ  ആൽബങ്ങളാണ്. കുറച്ചു നാളുകളായി കാമിലയും ഷോണും തമ്മിൽ പ്രണയത്തിലാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍