Entertainment

ഗ്രിഗറി നായകന്‍, നായികയായി അനുപമ; അശോകന്റെയും ശ്യാമയുടെയും പ്രണയം പറഞ്ഞ് ഡിക്യൂ 

നവാഗതനായ ശംസു സയ്ബയാണ് ചിത്രത്തിന്റെ സംവിധായകൻ

Author : സമകാലിക മലയാളം ഡെസ്ക്

ടൻ ദുല്‍ഖര്‍ സല്‍മാന്റെ നിർമാണ കമ്പനിയായ വേ ഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന മണിയറയിലെ അശോകന്‍ എന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. ദുൽഖർ തന്നെയാണ് പോസ്റ്റർ പുറത്തുവിട്ടത്. നവാഗതനായ ശംസു സയ്ബയാണ് ചിത്രത്തിന്റെ സംവിധായകൻ. 

ജേക്കബ് ഗ്രിഗറി നായകനായെത്തുന്ന ചിത്രത്തിൽ അനുപമ പരമേശ്വരനാണ് നായിക. അനുപമ സഹസംവിധായികയായും ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. നാട്ടിന്‍പുറത്തുകാരനായ അശോകന്റെ പ്രണയവും കല്യാണവും ആദ്യരാത്രിയുമെല്ലാമാണ് ചിത്രത്തിന്റെ പ്രമേയം. ഇന്ദ്രന്‍സ്, ഷൈന്‍ ടോം ചാക്കോ, കൃഷ്ണശങ്കര്‍, വിജയരാഘവന്‍, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. 

വിനീത് കൃഷ്ണനാണ് തിരകഥ. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

'വകയിരുത്തിയത് 700 കോടി മാത്രം'; സൗജന്യ ചികിത്സാ പദ്ധതി അട്ടിമറിക്കരുതെന്ന് വീണാ ജോര്‍ജ്

കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് ഗവേഷണം നടത്താം; കേരള സർക്കാർ ഫെലോഷിപ്പ് നൽകും

പത്താം ക്ലാസ് യോഗ്യതയുണ്ടോ? ക്ലീൻ കേരള കമ്പനിയിൽ ജോലി, അഭിമുഖത്തിലൂടെ നിയമനം

ബജറ്റ് വെറും തമാശ; വികസന മുരടിപ്പിനുള്ള ഗ്യാരണ്ടി : പരിഹസിച്ച് ഡോ. തോമസ് ഐസക്