'ചിലര്‍' ഷോര്‍ട് ഫിലിമിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ 
Entertainment

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ 'അമ്മായിയച്ചന്‍', ശീതള്‍ ശ്യാം'; 'ചിലര്‍' വരുന്നു

ഏപ്രില്‍ ആദ്യം റിലീസിനൊരുങ്ങുന്ന ചിലര്‍ ഒ ടി ടി പ്ലാറ്റ് ഫോമായ മൂവിലക്സിലൂടെയാണ് പ്രേക്ഷകരിലേക്കെത്തുക

Author : സമകാലിക മലയാളം ഡെസ്ക്

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ അമ്മായിയച്ചന്‍ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ടി സുരേഷ് ബാബുവും ട്രാന്‍സ് ജെന്റര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാമവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹ്രസ്വ ചിത്രം 'ചിലര്‍' ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അമല്‍ ജോസ്, ടൈറ്റസ് കണ്ടത്തില്‍ എന്നിവര്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന്റെ പോസ്റ്റര്‍ നടി കനി കുസൃതിയാണ് ഫെയ്സ്ബുക്കിലൂടെ റിലീസ് ചെയ്തത്.
 
ജോളി ചിറിയത്ത്,നയന, ജിതിന്‍ പി വി, ടൈറ്റസ് കണ്ടത്തില്‍ കുമാരി അല്‍മിത്ര ,സുഭാഷ് തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നു.ഏപ്രില്‍ ആദ്യം റിലീസിനൊരുങ്ങുന്ന ചിലര്‍ ഒ ടി ടി പ്ലാറ്റ് ഫോമായ മൂവിലക്സിലൂടെയാണ് പ്രേക്ഷകരിലേക്കെത്തുക. മൂവിലക്‌സിലൂടെ കൂടുതല്‍ ഹ്രസ്വചിത്രങ്ങള്‍ക്ക്  ഒ ടി ടി റിലീസ് സാധ്യമാക്കാനാണ് ശ്രമമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

വേനലിൽ പാൽ കേടാകാതിരിക്കാൻ ഇവ ശ്രദ്ധിക്കാം

'ഞാൻ ചെയ്തതിൽ ഏറ്റവും എക്സൈറ്റിങ് ആയ പ്രൊജക്ട്'; ആസിഫ് അലി ചിത്രത്തെക്കുറിച്ച് വാമിഖ ​ഗബ്ബി

'അന്ന് ബോഡിഷെയ്മിങ് നേരിട്ടു, ഇന്ന് നാഷണല്‍ അവാര്‍ഡ് നേടിയ ഹീറോ'; ഇന്ദ്രന്‍സ് തനിക്ക് പ്രചോദനമെന്ന് സൂര്യ

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

SCROLL FOR NEXT