Entertainment

ഗൗതമി നായര്‍ക്ക് കോവിഡ്; 21 ദിവസത്തിന് ശേഷം രോഗമുക്തി, അനുഭവം പങ്കുവെച്ച് താരം

നെഗറ്റീവ് റിസല്‍റ്റ് വന്നതിന്റെ സര്‍ട്ടിഫിക്കറ്റിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് താരം കൊറോണ അനുഭവം കുറിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

നടി ഗൗതമി നായര്‍ക്കും സഹോദരിക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗമുക്തി നേടിയതിന് പിന്നാലെ താരം തന്നെയാണ് കോവിഡ് സ്ഥിരീകരിച്ചതിനെ കുറിച്ച് ആരാധകരെ അറിയിച്ചത്.  കാര്യമായ രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും താരം പറഞ്ഞു. നെഗറ്റീവ് റിസല്‍റ്റ് വന്നതിന്റെ സര്‍ട്ടിഫിക്കറ്റിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് താരം കൊറോണ അനുഭവം കുറിച്ചത്.

ഗൗതമിയുടെ വാക്കുകൾ

അപ്രതീക്ഷിതമായ ഒന്ന് സംഭവിച്ചു. എനിക്ക് കൊറോണ സ്ഥിരീകരിച്ചു. പക്ഷേ ഇപ്പോള്‍ നെഗറ്റീവായി, 21 ദിവസങ്ങള്‍ക്ക് ശേഷം. എന്റെ സഹോദരിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഹെല്‍ത്ത് സെന്ററിലെ നേഴ്‌സുമാരും സാമൂഹിക പ്രവര്‍ത്തകരും ഞങ്ങളുടെ ആരോഗ്യസ്ഥിതിയും ലക്ഷണങ്ങളേയും കുറിച്ച് അറിയുന്നതിനായി എല്ലാദിവസവും വിളിക്കുമായിരുന്നു. ഞങ്ങള്‍ക്ക് ഭീകരമായ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്ക് ഭയങ്കര തലവേദനയായിരുന്നു. മരുന്ന് കഴിച്ചിട്ടും എനിക്ക് കുറവുണ്ടായിരുന്നില്ല. പക്ഷേ എന്റെ അനുജത്തിക്ക് മാറി. കോവിഡ് ബാധിതനുമായി ബന്ധപ്പെട്ടവരുടെ പട്ടികയില്‍ ഇല്ലായിരുന്നെങ്കില്‍ രോഗബാധിതയായ വിവരം ഞാന്‍ അറിയില്ലായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ എന്റെ അശ്രദ്ധയില്‍ എത്രപേര്‍ക്ക് രോഗം വരുമായിരുന്നെന്നും പറയാനാവില്ല. അതിനാല്‍ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കില്‍ പരിശോധന നടത്തുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്‌ക്രീന്‍, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന്‍ ലാലേട്ടനും; റെക്കോര്‍ഡ് റിലീസായി ജയിലര്‍ 2 നാളെ