Entertainment

ചരിത്രം കുറിക്കാൻ 'സൂഫിയും സുജാത'യും; ആമസോൺ പ്രൈമിൽ ജൂലെെ 2 ന് റിലീസ്

ആദ്യമായാണ് ഒരു  മലയാള സിനിമ തിയറ്റർ പ്രദർശനത്തിനില്ലാതെ നേരിട്ട് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ജയസൂര്യ നായകനായെത്തുന്ന 'സൂഫിയും സുജാത'യും ആമസോൺ പ്രൈമിൽ ജൂലെെ 2 ന് റിലീസ് ചെയ്യും. അദിഥി റാവു ആണ് നായിക. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആദ്യമായാണ് ഒരു  മലയാള സിനിമ തിയറ്റർ പ്രദർശനത്തിനില്ലാതെ നേരിട്ട് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നത്.

സിനിമയുടെ ഒടിടി റിലീസ് വാർത്തകൾ പുറത്തുവന്നതുമുതൽ ഇതേക്കുറിച്ച് വ്യാപകമായി ചർച്ചചെയ്യപ്പെട്ടിരുന്നു. ഇത്തരത്തിൽ റിലീസ് ചെയ്യാനുള്ള തീരുമാനം തിയേറ്റർ വ്യവസായത്തെ ബാധിക്കുമെന്നാണ് ആരോപണം. ജയസൂര്യയുടെയും നിർമാതാവ് വിജയ്ബാബുവിന്റെയും ചിത്രങ്ങൾ ഇനിമുതൽ തിയേറ്ററിൽ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നും ഒരു വിഭാ​ഗം തിയേറ്റർ ഉടമകൾ പ്രഖ്യാപിച്ചിരുന്നു.

സിനിമകൾ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്നത് തിയേറ്ററുകൾക്ക് വെല്ലുവിളി അല്ലെന്നാണ് വിജയ് ബാബുവിന്റെ പ്രതികരണം. സിനിമ റിലീസ് ചെയ്യാൻ കൊറോണ കാലം കഴിയുന്നത് വരെ കാത്തിരിക്കാനാവില്ല. നിലനിൽക്കണം എങ്കിൽ ഈ വഴിയേ ഉളളു എന്നും അദ്ദേഹം പറഞ്ഞു.

ഇതിനോടകം വിവിധ ഭാഷകളിലായി ഏഴോളം സിനിമകളാണ് ഓൺലൈൻ റിലീസിന് ഒരുങ്ങുന്നത്. ജ്യോതിക നായികയായി എത്തിയ തമിഴ് ചിത്രം പൊൻമകൾ വന്താൽ ആയിരുന്നു ആദ്യ ഡിജിറ്റൽ റിലീസ്. മെയ് 29നാണ് ചിത്രം ഓൺലൈൻ റിലീസ് ചെയ്തത്.  അമിതാഭ് ബച്ചൻ–ആയുഷ്മാൻ ഖുറാന ടീമിന്റെ ഗുലാബി സിതാബോ ജൂൺ 12ന് എത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മാസപ്പടി കേസില്‍ പിണറായിക്കെതിരെ കേസെടുക്കാത്തത് കുറ്റകൃത്യം'; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ഇഡി

'കോണ്‍ഗ്രസിന്റേത് ആണെന്ന് കരുതിയാണ് കോടിയേരിയുടെ ഫ്ലക്‌സ് കീറിയത്, നുഴഞ്ഞു കയറിയതല്ല മുന്‍ എസ്എഫ്‌ഐക്കാരനാണ്'

വിട്ടുമാറാതെ വയറുവേദനയും ഛര്‍ദിയും, പരിശോധനയില്‍ ഒൻപത് വയസുകാരിയുടെ വയറ്റില്‍ ഒരു കിലോ മുടിക്കെട്ട്; ശസ്ത്രക്രിയ

ട്രംപിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി യൂറോപ്യന്‍ രാജ്യങ്ങള്‍; 10 കോടി ബാരല്‍ എണ്ണ വിപണിയിലേക്ക്

ഗോള്‍ഫിലും ചരിത്രമെഴുതി ഇന്ത്യ; പ്രണവി ഊര്‍സിന് സ്വർണം!