Entertainment

ചാക്കോച്ചന്റെ കുഞ്ഞാവയ്ക്ക് മാമോദീസ; പള്ളിയിലെത്തി ദിലീപും കാവ്യയും; കുടുംബസമേതം മമ്മൂട്ടി; വീഡിയോ

കൊച്ചിയിലെ ഇളംകുളം വലിയ പള്ളിയില്‍ വെച്ചു നടന്ന മാമോദീസ ചടങ്ങില്‍ സിനിമ മേഖലയിലെ പ്രമുഖതാരങ്ങള്‍ പങ്കെടുത്തു

സമകാലിക മലയാളം ഡെസ്ക്

നടന്‍ കുഞ്ചാക്കോ ബോബന്‍ അച്ഛനായ വിവരം ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. കുഞ്ഞിന്റെ ചിത്രങ്ങളും വിശേഷവും പങ്കുവെക്കാനും താരം മറക്കാറില്ല. കഴിഞ്ഞ ദിവസമായിരുന്നു ചാക്കോച്ചന്റെ മകന്റെ മാമോദീസ. കൊച്ചിയിലെ ഇളംകുളം വലിയ പള്ളിയില്‍ വെച്ചു നടന്ന മാമോദീസ ചടങ്ങില്‍ സിനിമ മേഖലയിലെ പ്രമുഖതാരങ്ങള്‍ പങ്കെടുത്തു. 

നടന്‍ ദിലീപും ഭാര്യ കാവ്യ മാധവനും പള്ളിയില്‍ നേരിട്ടെത്തി ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് വൈകിട്ട് നടന്ന റിസപ്ഷനിലാണ് സിനിമയില്‍ നിന്നുള്ള കൂടുതല്‍ പേര്‍ എത്തിയത്. മമ്മൂട്ടിയും ദുല്‍ഖറും കുടുംബസമേതമാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. കൂടാതെ നിര്‍മാതാക്കളായ ആന്റോ ജോസഫ്, ആല്‍വിന്‍ ആന്റണി, നടന്‍ വിനീത്, ആഷിക് അബു, പാര്‍വതി
തുടങ്ങിയവരും ചടങ്ങിന്റെ ഭാഗമായി. 

നീണ്ടനാളത്തെ കാത്തിരിപ്പിലാണ് കുഞ്ചാക്കോ ബോബന്‍ പ്രിയ ദമ്പതികള്‍ക്ക് കുഞ്ഞ് ജനിച്ചത്. ഇസഹാക് എന്നാണ് കുഞ്ഞിന്റെ പേര്. സിനിമ മേഖലയിലുള്ളവര്‍ മാത്രമല്ല മലയാളക്കര ഒന്നടങ്കം ജൂനിയര്‍ ചാക്കോച്ചന്റെ വരവ് ആഘോഷമാക്കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

സ്ട്രോക്ക് വന്നവരാണോ? ആരോ​ഗ്യം വീണ്ടെടുക്കാൻ സൂര്യപ്രകാശം സഹായിക്കും, പഠനം

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

SCROLL FOR NEXT