സൂപ്പർതാരം സുരേഷ് ഗോപിയുടെ 61ാം പിറന്നാളാണ് ഇന്ന്. നിരവധി താരങ്ങളും ആരാധകരുമായി ഇഷ്ടതാരത്തിന് പിറന്നാൾ ആശംസയുമായി എത്തുന്നത്. ഇപ്പോൾ ശ്രദ്ധ നേടുന്നത് സുരേഷ് ഗോപിക്ക് പിറന്നാൾ സമ്മാനമായി കാവലിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ട ടീസറാണ്. മാസ് ഡയലോഗിനൊപ്പമാണ് ടീസർ.
‘ചാരമാണെന്നു കരുതി ചികയാൻ നിൽക്കേണ്ട, കനൽ കെട്ടിട്ടില്ലെങ്കിൽ പൊള്ളും’ എന്ന സുരേഷ് ഗോപിയുടെ ഡയലോഗിലാണ് ടീസർ ആരംഭിക്കുന്നത്. മുണ്ടിന് മടക്കിൽ നിന്ന് തോക്കെടുത്ത് പരുക്കേറ്റ് നിൽക്കുന്ന സുരേഷ് ഗോപിയെ ആണ് വിഡിയോയിൽ കാണുന്നത്. ആക്ഷനിലേക്കുള്ള സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് ആരാധകർ. മലയാളത്തിന്റെ മാസ് ചക്രവർത്തിയുടെ പുതിയ അവതാരമാണ് ഇതെന്നാണ് ആരാധകന്റെ കമന്റ്.
കസബയ്ക്ക് ശേഷം നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാവൽ. ഗുഡ്‌വിൽ എന്റെർടെയിൻമെന്റ്സിനു വേണ്ടി ജോബി ജോർജാണ്ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് തീരാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ലോക്‌ഡൗൺ എത്തിയത്. ചെറിയ ഇടവേളയ്ക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയാണ് സുരേഷ് ഗോപി സിനിമയിൽ തിരിച്ചെത്തിയത്. വലിയ വിജയം നേടിയ ചിത്രത്തിന് ശേഷം താരത്തിന്റെ ആക്ഷൻ ത്രില്ലറിനായി കാത്തിരിക്കുകയാണ് ആരാധകർ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates