Entertainment

ചിരിയുടെ വെടിക്കെട്ടുമായി ഹരിശ്രീ അശോകന്റെ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്‌റ്റോറി; ട്രെയിലര്‍ കാണാം

നടന്‍ ഹരിശ്രീ അശോകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്‌റ്റോറിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

നടന്‍ ഹരിശ്രീ അശോകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്‌റ്റോറിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മുഴുനീള കോമഡി ചിത്രമായിരിക്കും എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. മലാളികളുടെ പ്രിയ ഹാസ്യതാരങ്ങളെല്ലാം ചിത്രത്തിലുണ്ട്. 


ഹരിശ്രീ അശോകനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.  നന്ദു, കലാഭന്‍ ഷാജോണ്‍, സലിം കുമാര്‍, ബൈജു, ധര്‍മജന്‍ ബോല്‍ഗാട്ടി, ദീപക്, മനോജ് കെ.ജയന്‍, ബിജു കുട്ടന്‍, രാഹുല്‍ മാധവ്, സുരേഷ് കൃഷ്ണ, ടിനി ടോം, കുഞ്ചന്‍, ജാഫര്‍ ഇടുക്കി, അബു സലീം, മാല പാര്‍വ്വതി, ശോഭ മോഹന്‍, നന്ദലാല്‍ തുടങ്ങി വന്‍താരനിയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സുരഭി സന്തോഷ്, മമിത ബൈജു, രേഷ്മ തുടങ്ങിവരാണ് നായികമാര്‍.

എസ് സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ എം.ഷിജിത്താണ് നിര്‍മാണം. രഞ്ജിത്ത്, ഇബന്‍, സനീഷ് അലന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

543 സീറ്റുകള്‍ മതിയോ, 850 ആക്കണോ? മണ്ഡല പുനര്‍നിര്‍ണയത്തിന് ബിജെപിയുടെ 'ത്രിദിന പദ്ധതി', നാല് ആവശ്യങ്ങളുമായി പ്രതിപക്ഷം

Today's Rashi Phalam November 23 | തടസ്സങ്ങൾ മാറി മുന്നേറും, പുതിയ വാഹനം വാങ്ങാൻ തീരുമാനിക്കും

Weekly horoscope (November 22- November 28, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇടുക്കിയില്‍ പുരയിടത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം; മൂന്ന് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞ്

'നേപ്പാളുമായുള്ള സൗഹൃദത്തെ ഇന്ത്യ വില മതിക്കുന്നു'; കേന്ദ്രമന്ത്രി ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി ബാലേന്ദ്ര ഷാ