Entertainment

ചുണ്ടില്‍ എരിയുന്ന സിഗററ്റുമായി മദ്യം പകരുന്നവള്‍; ഞെട്ടിപ്പിക്കുന്ന മേക്കോവറില്‍ ലെന

താരത്തിന്റെ വേഷപ്പകര്‍ച്ച സോഷ്യല്‍ മീഡിയയെ അമ്പരപ്പിച്ചിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ടി ലെന പ്രധാന വേഷത്തില്‍ എത്തുന്ന ആര്‍ട്ടിക്കിള്‍ 21 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഞെട്ടിപ്പിക്കുന്ന മേക്കോവറിലാണ് ലെന ചിത്രത്തില്‍ എത്തുന്നത്. ചുണ്ടില്‍ എരിയുന്ന സിഗററ്റുമായി മദ്യം പകരുന്ന ലെനയാണ് പോസ്റ്ററില്‍. താരത്തിന്റെ വേഷപ്പകര്‍ച്ച സോഷ്യല്‍ മീഡിയയെ അമ്പരപ്പിച്ചിരിക്കുകയാണ്. പൃഥ്വിരാജ്, ടൊവിനോ, രഞ്ജിത്ത്, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. 

ലെനയുടെ മൂന്ന് ചിത്രങ്ങളുമായാണ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്. പൊളിഞ്ഞ ബസിനുള്ളില്‍ മദ്യം പകര്‍ന്നിരിക്കുന്നതാണ് ഒരു ചിത്രം. കണ്ണാടി നോക്കി പൊട്ടുകുത്തുന്നതും മുറുക്കി കറപിടിച്ച പല്ലുകാട്ടി ചിരിക്കുന്ന ലെനയുടെ ചിത്രങ്ങളും പോസ്റ്ററിലുണ്ട്. നവാഗതനായ ലെനിന്‍ ബാലകൃഷ്ണനാണ് ആര്‍ട്ടിക്കിള്‍ 21 സംവിധാനം ചെയ്യുന്നത്. 

ജോജു ജോര്‍ജ്ജ്, അജു വര്‍ഗ്ഗീസ്, ബിനീഷ് കോടിയേരി, മാസ്റ്റര്‍ ലെസ്വിന്‍, മാസ്റ്റര്‍ നന്ദന്‍ രാജേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഛായാഗ്രഹണം അഷ്‌കറും ഗോപിസുന്ദര്‍ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് സന്ദീപ് നന്ദകുമാറും സൗണ്ട് ഡിസൈന്‍ രംഗനാഥ് രവിയും കൈകാര്യം ചെയ്യുന്നു. വാക്ക് വിത്ത് സിനിമ പ്രസന്‍സിന്റെ ബാനറില്‍ ജോസഫ് ധനൂപും പ്രസീനയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. പി.ആര്‍.ഒ  എ.എസ് ദിനേഷ്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം