Entertainment

ചുവന്ന ബിക്കിനിയില്‍ കടലിനു മേലെ ഉറങ്ങി മന്ദിര ബേദി; മാലിദ്വീപ് ചിത്രങ്ങള്‍ വൈറല്‍

കടലും മാലിദ്വീപ് സ്‌പെഷ്യല്‍ ഭക്ഷണവും ആസ്വദിച്ച് വെക്കേഷന്‍ അടിച്ചുപൊളിക്കുകയാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്

മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അവസാനം തന്റെ പാരഡൈസ് സിറ്റിയില്‍ എത്തിച്ചേര്‍ന്നതിന്റെ സന്തോഷത്തിലാണ് നടി മന്ദിര ബേദി. മാലിദ്വീപില്‍ അവധി ആഘോഷിക്കാന്‍ എത്തിയ താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കടലും മാലിദ്വീപ് സ്‌പെഷ്യല്‍ ഭക്ഷണവും ആസ്വദിച്ച് വെക്കേഷന്‍ അടിച്ചുപൊളിക്കുകയാണ് താരം. 

ചുവന്ന ബിക്കിനി ധരിച്ച് കടലിനു മുകളിലുള്ള കയറു കട്ടിലില്‍ കിടന്നു കടല്‍ക്കാറ്റ് ആസ്വദിക്കുന്ന ഹോട്ട് ചിത്രമാണ് ആരാധകരുടെ മനസു കീഴടക്കുന്നത്. കൂടാതെ കറുത്ത ബിക്കിനി ധരിച്ച് സ്വിമ്മിങ് പൂളിന് അടുത്തായി ഇരിക്കുന്ന താരത്തിന്റെ ചിത്രവും കയ്യടി നേടുന്നുണ്ട്. 

15 മണിക്കൂര്‍ നീണ്ട യാത്രയ്‌ക്കൊടുവിലാണ് താരം മാലിദ്വീപില്‍ എത്തിയത്. യാത്ര തുടങ്ങുന്നതിന് മുന്‍പ് ഫേയ്‌സ്മാസ്‌കെല്ലാം അണിഞ്ഞ് നില്‍ക്കുന്നതിന്റെ ചിത്രവും മന്ദിര പങ്കുവെച്ചിരുന്നു. കടലിനോടു ചേര്‍ന്നുള്ള റിസോര്‍ട്ടിലാണ് താരം താമസിക്കുന്നത്. മാലിദ്വീപില്‍ നിന്നുള്ള നിരവധി ചിത്രങ്ങളാണ് താരം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം

'പുറത്തെ ബഹളം ബാധിക്കും, ഞാൻ മെഷീനോ റോബോട്ടോ അല്ല!'