Entertainment

ജനപ്രിയ നായകനില്‍ നിന്നും സൂപ്പര്‍ സ്റ്റാറായി ദിലീപ്, സിനിമയുടെ പേര് നീതി

ബി. ഉണ്ണികൃഷ്ണന്‍ എന്ന പേര് ഉണ്ണികൃഷ്ണന്‍ ഭാസ്‌കരന്‍ പിള്ള എന്നായതുമെല്ലാം ചൂണ്ടിക്കാട്ടിയുള്ള പരിഹാസമാണ് സമൂഹമാധ്യമങ്ങളില്‍

സമകാലിക മലയാളം ഡെസ്ക്

മലയാളത്തിലെ തങ്ങളുടെ ആദ്യ ചിത്രം പ്രഖ്യാപിച്ച് വയാകോം മോഷന്‍ പിക്‌ചേഴ്‌സ്. ദിലീപിനെ നായകനാക്കി ഉണ്ണികൃഷ്ണനാണ് സിനിമ സംവിധാനം ചെയ്യുന്നത്. 

നീതി എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. പക്ഷേ സിനിമ അനൗണ്‍സ് ചെയ്ത് വിയാകോം18 മോഷന്‍ പിക്‌ചേഴ്‌സ് പങ്കുവെച്ച പോസ്റ്ററാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. 

സൂപ്പര്‍ സ്റ്റാര്‍ ദിലീപ് എന്ന് എഴുതിയതും, ബി. ഉണ്ണികൃഷ്ണന്‍ എന്ന പേര് ഉണ്ണികൃഷ്ണന്‍ ഭാസ്‌കരന്‍ പിള്ള എന്നായതുമെല്ലാം ചൂണ്ടിക്കാട്ടിയുള്ള പരിഹാസമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ നിറയുന്നത്. സിനിമയുടെ നീതി എന്ന പേരിനേയും പലരും പരിഹസിക്കുന്നു.  ഇതിന് മുന്‍പ് ഫേസ്ബുക്കില്‍ പേരിനൊപ്പം പിള്ള എന്ന് ബി.ഉണ്ണികൃഷ്ണന്‍ ചേര്‍ത്തതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു ബി.ഉണ്ണികൃഷ്ണന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT