Entertainment

ജനറേഷന്‍ ഗ്യാപ്പ് എന്ന ഒന്ന് ഇല്ല, ജോഷി  താളബോധം നഷ്ടപ്പെടാത്ത സംവിധായകന്‍: അഭിനന്ദിച്ച് കെ മധു 

ജോജു ജോര്‍ജ്ജ് നായകനായുളള ജോഷി ചിത്രം പൊറിഞ്ചു മറിയം ജോസ് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജോജു ജോര്‍ജ്ജ് നായകനായുളള ജോഷി ചിത്രം പൊറിഞ്ചു മറിയം ജോസ് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോള്‍ ചിത്രത്തിന്റെ സംവിധായകനെയും മറ്റ് അണിയറപ്രവര്‍ത്തകരെയും അഭിനന്ദിച്ച് രംഗത്തുവന്നിരിക്കുകയാണ് സംവിധായകന്‍ കെ മധു.

'കാലം നഷ്ടപ്പെടുത്തുന്ന പ്രഭയല്ല സിനിമയുടേത്. പുതിയകാലത്തിന്റെ വെളിച്ചം പ്രതിഭയുള്ള സംവിധായകരില്‍ എക്കാലവും ഉണ്ടാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ജോഷി ഇപ്പോള്‍. ജോഷിയുടെ ചിത്രത്തിന്റെ സ്വീകാര്യതയില്‍ അതിയായി സന്തോഷിക്കുന്നു. ജനറേഷന്‍ ഗ്യാപ്പ് എന്ന ഒന്ന് ഇല്ലെന്ന് അസന്ദിഗ്ധമായി ഒരിക്കല്‍ കൂടി ഉറപ്പിക്കുന്നു ജോഷിയുടെ ഫ്രെയിമുകള്‍'- മധു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് കണ്ട് പുറത്തിറങ്ങിയപ്പോള്‍, ഞാനും ജോഷിയും തമ്മിലുള്ള ദൃഢ സൗഹൃദത്തിന്റെ ഓര്‍മ്മത്തിരകളും സുഖമുള്ള അലകളായി പൊങ്ങി ഉയര്‍ന്നു.... ചെന്നൈയില്‍ ഒരേ സ്റ്റുഡിയോയില്‍ രണ്ടിടത്തായി രണ്ട് വര്‍ക്കുകളുമായി ഒരേ സമയം പ്രവര്‍ത്തിച്ചനാളുകള്‍... ഞാന്‍ എം. കൃഷ്ണന്‍ നായര്‍ സാറിന്റെ കൂടെ ജോലി ചെയ്യുന്നു .ജോഷി മൂര്‍ഖന്‍ എന്ന സിനിമയുടെ ജോലിത്തിരക്കിലും. ആ സമയത്ത് സ്റ്റുഡിയോയില്‍ എത്തിയ കൊച്ചിന്‍ ഹനീഫ എന്നെ ചൂണ്ടി ജോഷിയോട് പറഞ്ഞു: 
' ഇത് മധു വൈപ്പില്‍ , അടുത്ത മിടുക്കനായ സംവിധായകന്‍ '. അന്നു മുതല്‍ ഞാനും ജോഷിയും അടുത്ത സുഹൃത്തുക്കളായി മാറി..ഇന്നും ആ സൗഹൃദം ഒളിമങ്ങാതെ ഞങ്ങള്‍ കാത്ത് സൂക്ഷിക്കുന്നു .

കാലം നഷ്ടപ്പെടുത്തുന്ന പ്രഭയല്ല സിനിമയുടേത്. പുതിയകാലത്തിന്റെ വെളിച്ചം പ്രതിഭയുള്ള സംവിധായകരില്‍ എക്കാലവും ഉണ്ടാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ജോഷി ഇപ്പോള്‍. ജോഷിയുടെ ചിത്രത്തിന്റെ സ്വീകാര്യതയില്‍ അതിയായി സന്തോഷിക്കുന്നു. 
ജനറേഷന്‍ ഗ്യാപ്പ് എന്ന ഒന്ന് ഇല്ലെന്ന് അസന്ദിഗ്ധമായി ഒരിക്കല്‍ കൂടി ഉറപ്പിക്കുന്നു ജോഷിയുടെ ഫ്രെയിമുകള്‍.

പൊറിഞ്ചുവായി തിരശീലയില്‍ എത്തിയ ജോജു ജോര്‍ജ്ജ് കഥാപാത്രത്തെ തന്നോട് ചേര്‍ത്ത് വച്ചിട്ടുണ്ട്. പൊറിഞ്ചുവും ജോസും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം ഞങ്ങളുടെ തലമുറയിലെ സിനിമയില്‍ പച്ചപ്പായി നിലനിന്നിരുന്നു എന്നതും ഒര്‍ക്കാന്‍ സുഖമുള്ള കാര്യം. കാലമെത്ര കഴിഞ്ഞാലും സിനിമ താളബോധം നഷ്ടപ്പെടാത്ത സംവിധായകര്‍ക്ക് ഒപ്പം തന്നെ നിലയുറപ്പിക്കും എന്ന് പൊറിഞ്ചു മറിയം ജോസ് എന്ന സിനിമ അടിവരയിട്ട്. തെളിയിക്കുന്നു .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു