Entertainment

ജയലളിതയായി രമ്യാകൃഷ്ണന്‍, ഒപ്പം ഇന്ദ്രജിത്തും; 'ക്വീന്‍' വെബ് സിരീസുമായി ഗൗതം മേനോന്‍

ജയലളിതയുടെ ബാല്യം, കൗമാരകാലം സംവിധാനം ചെയ്യുന്നത് പ്രശാന്ത് മുരുകനാണ്

Author : സമകാലിക മലയാളം ഡെസ്ക്

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം വീണ്ടും സിനിമയാകുന്നു. പ്രമുഖ സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും പ്രശാന്ത് മുരുകനും ചേര്‍ന്ന് ഒരുക്കുന്ന വെബ്‌സീരീസിന് ക്വീന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. നടി രമ്യാ കൃഷ്ണനാണ് ജയലളിതയുടെ വേഷത്തില്‍ എത്തുന്നത്. ക്വീനിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മലയാളി താരം ഇന്ദ്രജിത്തും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഇന്ദ്രജിത്തിന്റെ ആദ്യത്തെ വെബ് സീരിസാണ് ഇത്.

ജയലളിതയുടെ ബാല്യം, കൗമാരകാലം സംവിധാനം ചെയ്യുന്നത് പ്രശാന്ത് മുരുകനാണ്. സിനിമരാഷ്ട്രീയ കാലഘട്ടങ്ങളാണ് ഗൗതം മേനോന്‍ ഒരുക്കുന്നത്. അനിഘ സുരേന്ദ്രനാണ് ജയലളിതയുടെ ബാല്യകാലം അവതരിപ്പിക്കുന്നത്. ധനുഷിനെ നായകനാക്കി ഒരുക്കിയ എന്നൈ നോക്കി പായും തോട്ട എന്ന സിനിമയുടെ റിലീസിന് ശേഷം ഗൗതം മേനോന്‍ വെബ് സീരിസിന്റെ തിരക്കുകളിലേക്ക് പ്രവേശിക്കും. 

ധനുഷ്, മേഘ്‌ന ആകാശ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന എന്നൈ നോക്കി പായും തോട്ട സെപ്തബര്‍ 12 അല്ലെങ്കില്‍ 13 ന് പുറത്തിറങ്ങുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനോടകം നിരവധി പേരാണ് ജയലളിതയുടെ ജീവിതം സിനിമയാക്കാന്‍ മുന്നോട്ടുവന്നിരിക്കുന്നത്. അതിന് പിന്നാലെയാണ് ഗൗതം മേനോന്‍ എത്തുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: ശനിയാഴ്ച രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

അബദ്ധത്തില്‍ വിഷക്കായ കഴിച്ചു; അട്ടപ്പാടിയിലെ 2 കുട്ടികള്‍ ആശുപത്രിയില്‍

യുഎസ്എ നോക്കൗട്ടില്‍; രണ്ടടിയില്‍ സോക്കറൂസിനെ വീഴ്ത്തി

'എല്ലാ ആനുകൂല്യങ്ങൾക്കും സർക്കാരിന് നന്ദി.. എല്ലാം വേഗത്തിൽ നടപ്പിലാകട്ടെ'; ബജറ്റിനെ സ്വാ​ഗതം ചെയ്ത് മമ്മൂട്ടി

സോഷ്യൽ മീഡിയ വഴി സൗഹൃദം, ലോഡ്ജിൽ എത്തിച്ച് പീഡനം; വിദ്യാർഥിനികളുടെ പരാതിയിൽ അന്വേഷണം