Entertainment

'ജയസൂര്യ എവിടെ... പെണ്‍കുട്ടികളുടെ ഇടയിലുണ്ടോ?'; ജയസൂര്യയെ ട്രോളി മമ്മൂട്ടി

ആട് 2 ന്റെ നൂറാം ദിവസം ആഘോഷിക്കുന്നതിനിടയിലായിരുന്നു മമ്മൂട്ടിയുടെ തമാശ

Author : സമകാലിക മലയാളം ഡെസ്ക്

ഞാന്‍ മേരിക്കുട്ടി എന്ന പുതിയ ചിത്രത്തിന്റെ ടീസറിലൂടെ താടിക്കാരനില്‍ നിന്ന് മേരിക്കുട്ടിയിലേക്കുള്ള ജയസൂര്യയുടെ മാറ്റം നമ്മള്‍ കണ്ടതാണ്. മേരിക്കുട്ടിയെ വെച്ച് ജയസൂര്യയെ ട്രോളിയിരിക്കുകയാണ് മമ്മൂട്ടി. ആട് 2 ന്റെ നൂറാം ദിവസം ആഘോഷിക്കുന്നതിനിടയിലായിരുന്നു മമ്മൂട്ടിയുടെ തമാശ. ഇതേ വേദിയില്‍ വെച്ചുതന്നെയാണ് കോട്ടയം കുഞ്ഞച്ചന്‍ 2 ന്റെ പ്രഖ്യാപനവുമുണ്ടായത്. 

കുഞ്ഞച്ചനെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് മമ്മൂട്ടിക്ക് ജയസൂര്യയെക്കുറിച്ച് ഓര്‍മ്മവന്നത്. 'ജയസൂര്യ വന്നില്ലേ, ഞാന്‍ കണ്ടില്ലല്ലോ...' എന്നായി ചോദ്യം. പുറകെ വന്നു മമ്മൂട്ടിയുടെ സംശയവും 'ആണ്‍വേഷത്തില്‍ തന്നെ അല്ലേ?'. ഇതുകേട്ട് സദസ്സിലിരുന്ന ജയസൂര്യ കൈപൊക്കി കാണിച്ചു. 'ഞാന്‍ കരുതി പെണ്‍വേഷത്തില്‍ പെണ്‍കുട്ടികള്‍ക്കിടയില്‍ ആയിരിക്കുമെന്ന്' മമ്മൂട്ടി ഇത് പറഞ്ഞതോടെ സദസ്സില്‍ ചിരി നിറഞ്ഞു. 

രഞ്ജിത്ത് ശങ്കറാണ് ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിന്റെ സംവിധാനം. മേരിക്കുട്ടിയുടെ ലുക്കിലാണ് ജയസൂര്യ പരിപാടിക്കെത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ

6, 4, 4, 6... കണ്ടോളു... 22 പന്തില്‍ 57, തീപ്പൊരി സഞ്ജു!

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്