Entertainment

'ജിബൂട്ടി' സംഘത്തിലെ മൂന്ന് പേർക്ക് കോവിഡ്, ദിലീഷ് പോത്തന്റെ പരിശോധന ഫലം നെഗറ്റീവ് 

ദിലീഷ് പോത്തനടക്കം 71 പേരാണ് ജിബൂട്ടി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സംഘത്തിലുണ്ടായിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സംവിധായകനും നടനുമായ ദിലീഷ് പോത്തന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിൽ ഷൂട്ടിങ് പൂർത്തിയാക്കി മടങ്ങിയെത്തിയ അദ്ദേഹം ക്വാറന്റീനിൽ കഴിയുകയായിരുന്നു. ക്വാറന്റീൻ പൂർത്തിയാക്കിയെന്നും പരിശോ​ധനാഫലം നെ​ഗറ്റീവ് ആണെന്നും ദിലീഷ് തന്നെയാണ് ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചത്. 

ദിലീഷ് പോത്തനടക്കം 71 പേരാണ് 'ജിബൂട്ടി' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സംഘത്തിലുണ്ടായിരുന്നത്. ചിത്രീകരണം പൂർത്തിയാക്കിയെങ്കിലും കോവിഡ് ലോക്ഡൗൺ മൂലം ജിബൂട്ടിയിൽ കുടുങ്ങുകയായിരുന്നു ഇവർ. ഏപ്രിൽ 14ന് ഷൂട്ടിങ് അവസാനിപ്പിച്ച് പ്രത്യേകമൊരുക്കിയ താമസസ്ഥലത്തായിരുന്നു സംഘം. ജൂൺ ആറിന് എയർ ഇന്ത്യ വിമാനത്തിൽ തിരിച്ചെത്തിയ സിനിമാ സംഘം ക്വാറന്റീനിലായിരുന്നു. സംഘത്തിലെ മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

എസ്.ജെ. സിനു സംവിധാനം ചെയ്യുന്ന ചിത്രമാണ് ജിബൂട്ടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ...; ഐടി ഭീമന്മാര്‍ക്ക് ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമില്‍ വിലക്കേര്‍പ്പെടുത്തി യുഎസ്

ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

'സമരാ​ഗ്നി'യിൽ ഡൽഹി; 'തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ