Entertainment

ജിമിക്കി കമ്മലിന് ചുവടുവയ്ക്കാനൊരുങ്ങി ലാലേട്ടനും

സിനിമയില്‍ പാട്ടിനൊടുവില്‍ സൈക്കിള്‍ ചവിട്ടി വരുന്ന മോഹന്‍ലാല്‍ മാത്രമാണുള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ അഭിനയിച്ച വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലൂടെയാണ് 'എന്റമ്മേടെ ജിമിക്കിക്കമ്മല്‍' എന്ന ഗാനം പുറത്തുവരുന്നത്. എന്നാല്‍ പിന്നീട് ആ താളം ലോകം മുഴുവനങ്ങ് ഏറ്റെടുക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ മാധ്യമങ്ങളിലൊന്നായ ബിബിസി ന്യൂസില്‍ വരെ ഗാനമെത്തി.

ഈ ഗാനത്തിന് സിനിമയില്‍ ചുവടുവെച്ചത് ശരത്കുമാറും ജൂഡ് ആന്റണിയുമാണ്. സിനിമയില്‍ പാട്ടിനൊടുവില്‍ സൈക്കിള്‍ ചവിട്ടി വരുന്ന മോഹന്‍ലാല്‍ മാത്രമാണുള്ളത്. ഇനി ആരാധകര്‍ക്കുവേണ്ടി മോഹന്‍ലാലും ഇതേ ഗാനത്തിന് ചുവടുവയ്ക്കുകയാണ്. കൊച്ചിയില്‍ പല സ്ഥലങ്ങളിലായി ജിമിക്കി കമ്മലിന് മോഹന്‍ലാല്‍ ചുവടു വയ്ക്കുന്നത് ചിത്രീകരിക്കും. മലയാളത്തിലെ മറ്റു പ്രമുഖതാരങ്ങളും ഗാനത്തില്‍ എത്തുന്നുണ്ട്.

ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ടാണ് ഈ ഗാനം 2017ലെ ഇന്ത്യയിലെ ആദ്യ പത്തു ഗാനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയത്. ഗാനത്തിന്റെ ഒറിജിനല്‍ വേര്‍ഷനേക്കാള്‍ ഹിറ്റായത് ഇൗ പാട്ട് വെച്ച് കേരളത്തിലെ കോളജ് വിദ്യാര്‍ത്ഥിനികള്‍ കളിച്ച നൃത്തമാണുള്ളതും ജിമിക്കി കമ്മലിന്റെ പ്രത്യേകതയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

SCROLL FOR NEXT