Entertainment

ജീവിതം മാറിമറഞ്ഞ വര്‍ഷം, സെക്കന്‍ഡ് ഷോയ്ക്ക് യെസ് പറഞ്ഞതും അമാലിനെ കണ്ടതും; കന്നിചിത്രം റിലീസായതിന്റെ ഏഴാം വര്‍ഷത്തില്‍ ഡിക്യൂ  

അന്ന് പേടിച്ചിരുന്നതുപോലെ ജീവിതത്തിന്റെ മറ്റൊരു കാലഘട്ടത്തിലും താന്‍ പേടിച്ചിട്ടില്ലെന്നും സ്വയം സമ്മര്‍ദ്ദത്തിലായിരുന്ന കാലമായിരുന്നു അതെന്നും ദുല്‍ഖര്‍

Author : സമകാലിക മലയാളം ഡെസ്ക്

ദ്യ ചിത്രം റിലീസായിട്ട് ഏഴ് വര്‍ഷം പിന്നിട്ടതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് യുവനടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോയിലൂടെയാണ് ദുല്‍ഖര്‍ അഭിനയരംഗത്തേക്കെത്തുന്നത്. 2012ല്‍ ഇതേദിവസമാണ് ചിത്രം തീയറ്ററുകളിലെത്തിയത്. 

അന്ന് പേടിച്ചിരുന്നതുപോലെ ജീവിതത്തിന്റെ മറ്റൊരു കാലഘട്ടത്തിലും താന്‍ പേടിച്ചിട്ടില്ലെന്നും സ്വയം സമ്മര്‍ദ്ദത്തിലായിരുന്ന കാലമായിരുന്നു അതെന്നും ദുല്‍ഖര്‍ പറയുന്നു. തെറ്റായ ഒരു ചുവടുവയ്പ്പ് താങ്ങാനാവില്ലെന്ന തോന്നലായിരുന്നു തനിക്കെന്നും മാതാപിതാക്കള്‍ക്ക് ഒരു വലിയ നാണക്കേടാകരുതെന്ന ചിന്തയായിരുന്നെന്നും താരം പറയുന്നു.

''സെക്കന്‍ഡ് ഷോയ്ക്ക് യെസ് പറഞ്ഞതും ഭാര്യ അമാലിനെ ആദ്യമായി കാണുന്നതും ഒരേ
സമയത്താണ്. സെക്കന്‍ഡ് ഷോ പകുതിയായപ്പോള്‍ ഉസ്താദ് ഹോട്ടലില്‍ അവസരം തേടിയെത്തി. എന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും മാറിമറിഞ്ഞ വര്‍ഷമാണത്. ഒരുപക്ഷെ അതായിരിക്കാം എനിക്കായി എഴുതിവച്ചിരുന്നത്. അതായിരുന്നിരിക്കാം എന്റെ വിധി'', കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ദുല്‍ഖര്‍ കുറിച്ചു.

സ്‌നേഹത്തോടും ബഹുമാനത്തോടും തന്നെ സ്വാഗതം ചെയ്ത മറ്റ് ഇന്‍ഡസ്ട്രികള്‍ക്കും തനിക്ക് എപ്പോഴും പിന്തുണ നല്‍കുന്ന സിനിമാ സ്‌നേഹികള്‍ക്കും താരം നന്ദി കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍