Entertainment

'ജീവിതത്തിന്റെ പകുതിയും ജീവിച്ചത് ഫോൺ പോലുമില്ലാതെ, ഇതൊന്നും എന്നെ ബാധിക്കില്ല'; ടിക് ടോക്ക് നിരോധനത്തിൽ സാധിക

നിരോധനം വന്നതോടെ ഇനി‌ എന്തു ചെയ്യും എന്ന് ചോദിച്ചുകൊണ്ട് നിരവധി പേർ മെസേജ് അയച്ചിരുന്നു. അതിന് മറുപടിയായിട്ടായിരുന്നു കുറിപ്പ്

സമകാലിക മലയാളം ഡെസ്ക്

ടിക് ടോക്ക് ഉൾപ്പടെയുള്ള ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചത് വലിയ വിഭാ​ഗം യുവാക്കളെ വിഷമിപ്പിച്ചിട്ടുണ്ട്. സ്വന്തം കഴിവുകൾ ഇനി എവിടെ പ്രകടിപ്പിക്കും എന്നായിരുന്നു പലരുടേയും ചോദ്യം. എന്നാൽ ടിക് ടോക്ക് ഉൾപ്പടെയുള്ള ആപ്പുകളുടെ നിരോധനം തന്നെ ബാധിക്കില്ലെന്ന് പറയുകയാണ് നടി സാധിക വേണു​ഗോപാൽ. നിരോധനം വന്നതോടെ ഇനി‌ എന്തു ചെയ്യും എന്ന് ചോദിച്ചുകൊണ്ട് നിരവധി പേർ മെസേജ് അയച്ചിരുന്നു. അതിന് മറുപടിയായിട്ടായിരുന്നു കുറിപ്പ്. ജീവിതത്തിന്റെ പകുതിയും ഫോൺ പോലും ഇല്ലാതെയാണ് താൻ ജീവിച്ചത് എന്നാണ് താരം കുറിച്ചത്. ഫോളോവേഴ്സും ലൈക്കുകളും ഒന്നുമല്ല നമ്മുടെ ജീവിതമെന്നും ഇതിനെല്ലാം അപ്പുറത്ത് സന്തോഷത്തിന്റെ അനശ്വരമായ ഒരു ലോകമുണ്ട് എന്നുമാണ് താരം പറയുന്നത്.

സാധികയുടെ കുറിപ്പ് വായിക്കാം

‘ഒരുപാട് മെസേജ് വന്നു. ടിക്ടോക്, ഷെയർ ഇറ്റ്, ഹലോ ഇതൊന്നും ഇല്ലാതെ ഇനി എങ്ങനെ, എന്ത് ചെയ്യും എന്നൊക്കെ. ഞാൻ മൊബൈൽ ഫോൺ കാണുന്നത് പ്ലസ് 2വിനു പഠിക്കുമ്പോൾ ആണ്. അത് കാര്യമായി ഉപയോഗിക്കുന്നത് ഡിഗ്രിക്ക് വീടു വിട്ട് കോയമ്പത്തൂർ പോയപ്പോൾ. അതായത് എന്റെ ഇത് വരെയുള്ള ജീവിതത്തിന്റെ പകുതി വർഷവും ഞാൻ ജീവിച്ചത് ഫോൺ പോലും ഇല്ലാതെയാണ്. ആ ജീവിതത്തിന്റെ സുഖം, അറിയാവുന്നിടത്തോളം കാലം ഇന്നലെ ജീവിതത്തിൽ കയറിക്കൂടിയ ഒരു ആപ്ലിക്കേഷനും അതിന്റെ ഉപയോഗവും ഇല്ലായ്മയും ഒന്നും എന്നെ ബാധിക്കില്ല. ഈ ആപ്പുകളും ഫോളോവേഴ്സും ലൈക്കുകളും ഒന്നുമല്ല നമ്മുടെ ജീവിതം. ഇതിനെല്ലാം അപ്പുറത്ത് സന്തോഷത്തിന്റെ അനശ്വരമായ ഒരു ലോകമുണ്ട്. അത് കണ്ടെത്തേണ്ടത് നാം സ്വയം ആണ്. നമ്മളെന്താണ അതിൽ സന്തോഷമായിരിക്കൂ.’

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT