Entertainment

'ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളെ പേടിയോടെ നോക്കിക്കാണാന്‍ എനിക്കാവില്ല'; നേരത്തെ വിവാഹം കഴിക്കാന്‍ കാരണം ഇതാണ്

നമ്മുടെ സിനിമാ മേഖലയേക്കാള്‍ ഏറെ വികാസം പ്രാപിച്ചവരാണ് നമ്മുടെ പ്രേക്ഷകര്‍. അഭിനേതാക്കളെ സ്‌ക്രീനില്‍ കാണാനാണ് അവര്‍ താത്പര്യപ്പെടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വിരാട് കോലിയും അനുഷ്‌ക ശര്‍മയും തമ്മിലുള്ള വിവാഹം ബോളിവുഡും ക്രിക്കറ്റ് ലോകവും ഒരുപോലെ ആഘോഷമാക്കിയ ഒന്നായിരുന്നു.  അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത തീര്‍ത്തും സ്വകാര്യമായ ചടങ്ങില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്. വിവാഹസമയത്ത് അനുഷ്‌കയ്ക്ക് പ്രായം 29 വയസ്സായിരുന്നു.

മുപ്പത് വയസ്സിന് ശേഷം വിവാഹ ജീവിതത്തിലേക്ക്  പ്രവേശിക്കുന്ന ഹിന്ദി സിനിമാനടികളുടെ പതിവ് രീതിയില്‍ നിന്നും വ്യത്യസ്തമായി എന്തുകൊണ്ട് മുപ്പതിന് മുന്‍പ് വിവാഹിതയായി എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അനുഷ്‌ക. ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. 

'നമ്മുടെ സിനിമാ മേഖലയേക്കാള്‍ ഏറെ വികാസം പ്രാപിച്ചവരാണ് നമ്മുടെ പ്രേക്ഷകര്‍. അഭിനേതാക്കളെ സ്‌ക്രീനില്‍ കാണാനാണ് അവര്‍ താത്പര്യപ്പെടുന്നത്.  നിങ്ങളുടെ വ്യക്തി ജീവിതത്തെക്കുറിച്ചോ, നിങ്ങള്‍ വിവാഹിതയാണോയെന്നോ അല്ലെങ്കില്‍ നിങ്ങള്‍ ഒരു അമ്മയാണോയെന്നോ ഒന്നും അവര്‍ ശ്രദ്ധിക്കുന്നില്ല. എന്റെ 29ാമത്തെ വയസ്സിലാണ് ഞാന്‍ വിവാഹം കഴിച്ചത്. ഒരു നടിയെ സംബന്ധിച്ചിടത്തോളം അത് താരതമ്യേന കുറഞ്ഞ പ്രായമാണ്. ഞാന്‍ പ്രണയത്തിലായിരുന്നു ഇപ്പോഴും അങ്ങനെ തന്നെയാണ്. അതുകൊണ്ടാണ് ഞാന്‍ നേരത്തെ വിവാഹിതയായത്' അനുഷ്‌ക പറയുന്നു

വിവാഹം എന്നത് സ്വാഭാവിക പ്രക്രിയയാണ്. സ്ത്രീസമത്വത്തിനാണ് ഞാന്‍ പ്രധാന്യം നല്‍കുന്നത്. ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളെ പേടിയോടെ നോക്കിക്കാണാന്‍ എനിക്ക് കഴിയില്ല. വിവാഹം കഴിക്കുന്നതിന് മുമ്പ് പുരുഷന്‍മാര്‍ രണ്ടുതവണ ആലോചിക്കുന്നില്ലെങ്കില്‍, വിവാഹശേഷം ജോലിയില്‍ തുടരുന്നുണ്ടെങ്കില്‍ എന്തിന് സ്ത്രീകള്‍ അതേപ്പറ്റി ആലോചിക്കണം? കൂടുതല്‍ നടിമാര്‍ വിവാഹിതരായതില്‍ ഞാന്‍ സന്തോഷവതിയാണ്. പരസ്പരം പ്രണയിക്കുന്നവര്‍ അത് പ്രകടിപ്പിക്കുന്നു. സന്തോഷപൂര്‍വ്വമായ ജീവിതം നയിക്കുന്ന ദമ്പതിമാരെ കാണുന്നത് തന്നെ ആഹ്ലാദകരമാണ്. മുപ്പത്തിയൊന്നുകാരിയായ അനുഷ്‌ക വ്യക്തമാക്കി.

2017 ഡിസംബര്‍ 11ന് ഇറ്റലിയിലെ ടസ്‌കനിയില്‍ വച്ചാണ് വിരാടും അനുഷ്‌കയും വിവാഹിതരായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ