Entertainment

ജോസഫ് നായിക ഇനി ഗായിക, അരങ്ങേറ്റം അല്‍ മല്ലുവിലൂടെ

തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ നിരവധി ഗാനങ്ങളാണ് മാധുരി പോസ്റ്റ് ചെയ്തിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ജോജു ജോര്‍ജ് നായകനായി എത്തിയ ജോസഫിലൂടെ ആരാധകരുടെ മനം കവര്‍ന്ന നടിയാണ് മാധുരി. അഭിനയത്തിനൊപ്പം ഗായികയായി അരങ്ങേറാനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍ മാധുരി. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന അല്‍ മല്ലു എന്ന ചിത്രത്തിലാണ് താരം ഗാനം ആലപിക്കുന്നത്. രഞ്ജിന്‍ രാജിന്റെ സംഗീത സംവിധാനത്തില്‍ ഒരു റെട്രോ ടൈപ്പ് സോങാണ് മാധുരി ആലപിച്ചിരിക്കുന്നത്. 

തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ നിരവധി ഗാനങ്ങളാണ് മാധുരി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കേട്ട് ഇഷ്ടപ്പെട്ടാണ് ബോബന്‍ സാമുവല്‍ തന്റെ പുതിയ ചിത്രത്തിലേക്ക് ഗായികയായി മാധുരിയെ ക്ഷണിച്ചത്. ബാംഗളൂരുകാരിയായ മാധുരി ജോസഫിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയാവുകയായിരുന്നു. തുടര്‍ന്ന് മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന, പട്ടാഭിരാമന്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 

നമിത പ്രമോദ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് അല്‍ മല്ലു. മിയ,സിദ്ധിഖ്,മിഥുന്‍ രമേശ്,ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഷീലു ഏബ്രഹാം, സിനില്‍ സൈനുദ്ദീന്‍, വരദ ജിഷിന്‍, ജെന്നിഫര്‍ എന്നിവരാണ് ചിത്രത്തിലെ  മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മെഹിഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജില്‍സ് മജീദാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'