Entertainment

ജ​​ഗ്​ഗു ബോയിയെ ചാടിക്കാനുള്ള ഓരോ പെടാപ്പാടേ! വളർത്തുനായയ്ക്കൊപ്പമുള്ള വിഡിയോ പങ്കുവെച്ച് സനൂഷ

ജ​ഗ്​ഗു എന്ന തന്റെ പട്ടിക്കുട്ടിക്കൊപ്പമുള്ള പഴയ വിഡിയോ ആണ് പോസ്റ്റ് ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

ബാലതാരമായെത്തിയ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത താരമാണ് സ‌നൂഷ. ഇപ്പോൾ മലയാളത്തിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും താരം സജീവമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അടുത്തിടെ താൻ വിഷാദരോ​ഗത്തിന് അടിമയായിരുന്നു എന്ന് വ്യക്തമാക്കിക്കൊണ്ട് സനൂഷ രം​ഗത്തെത്തിയത്. ഇത് വലിയ ചർച്ചയായിരുന്നു. ഇപ്പോൾ തന്റെ പെറ്റ് ഡോ​ഗിനൊപ്പമുള്ള രസകരമായ വിഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. 

ജ​ഗ്​ഗു എന്ന തന്റെ പട്ടിക്കുട്ടിക്കൊപ്പമുള്ള പഴയ വിഡിയോ ആണ് പോസ്റ്റ് ചെയ്തത്. ജ​ഗ്​ഗുവിനെ ചാടിക്കാനുള്ള കഠിന ശ്രമത്തിലാണ് സനൂഷ. എന്നാൽ പലവിധ അടവുകൾ എടുത്തിട്ടും ജ​ഗ്​ഗു ചാടുന്നില്ല എന്നാണ് പറയുന്നത്. ജ​ഗ്​ഗുവിന് ചുറ്റും നിന്നു ചാടുന്ന സനൂഷയാണ് വിഡിയോയിൽ. ജിങ്ഗിടി ജിങ് ... പല വിധ അടവുകൾ എടുത്തിട്ടും ജമ്പ് ചെയ്യാത്ത ബൈറ്റർ ജ​ഗ്​ഗു ബോയ്. ഇങ്ങനെ ഒരു ചെറുപ്പകാലം അവനുണ്ടായിരുന്നു- സനൂഷ കുറിച്ചു. രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. 

ലോക്ക്ഡൗൺ സമയത്താണ് താരം വിഷാദത്തിലേക്ക് വഴുതിവീണത്. ആത്മഹത്യ ചെയ്യാൻ പോലും തോന്നിയെന്നായിരുന്നു താരം പറഞ്ഞത്. വിഷാദത്തെ മറികടന്നത് എങ്ങനെയെന്നും താരം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിന്റെ പേരിൽ താരത്തിന് വിമർശനം കേൾക്കേണ്ടിവന്നു. ഇതിനുള്ള മറുപടിയും താരം നൽകിയിരുന്നു. 2016 ൽ പുറത്തിറങ്ങിയ ഒരു മുറയിൽ വന്ത് പാർത്തയാ എന്ന ചിത്രത്തിലാണ്  സനുഷ അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം