Entertainment

'ഞങ്ങളു‌ടെ കഥയുടെ അന്ത്യം', ഋഷി കപൂറിന്റെ വേർപാടിൽ നീതു സിങ്; നിങ്ങളുടെ പ്രണയം ഒരിക്കലും അവസാനിക്കില്ലെന്നും താരങ്ങൾ

തന്റെ പ്രണയനായകന്റെ വിരഹത്തിന് പിന്നാലെ ഹൃദയം തകർന്നുകൊണ്ട് നീതു സോഷ്യൽ പങ്കുവെച്ച വാക്കാണ് ഇപ്പോൾ സിനിമ ലോകത്തെ വേദനിപ്പിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഒരു കാലത്ത് ബോളിവുഡിലെ വിജയ ജോഡികളായിരുന്നു ഋഷി കപൂറും നീതു സിങ്ങും. സിനിമയിലെ വിജയം ഇരുവരുടേയും ജീവിതത്തിലും ഒരുമിപ്പിച്ചു. അവസാനം വർഷങ്ങളുടെ പ്രണയം അവസാനിച്ച് ഋഷി കപൂർ വിടപറഞ്ഞിരിക്കുകയാണ്. തന്റെ പ്രണയനായകന്റെ വിരഹത്തിന് പിന്നാലെ ഹൃദയം തകർന്നുകൊണ്ട് നീതു സോഷ്യൽ പങ്കുവെച്ച വാക്കാണ് ഇപ്പോൾ സിനിമ ലോകത്തെ വേദനിപ്പിക്കുന്നത്. 

ഞങ്ങളു‌ടെ കഥയുടെ അന്ത്യം എന്നാണ് ഋഷി കപൂറിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് നീതു കുറിച്ചത്. കയ്യില്‍ മദ്യ​ഗ്ലാസും പിടിച്ചുകൊണ്ട് ചിരിച്ചിരിക്കുന്ന ഋഷി കപൂറിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. എന്നാൽ നീതുവിന്റെ അടിക്കുറിപ്പിനെ സിനിമലോകം തള്ളുകയാണ്. നിങ്ങളുടെ പ്രണയത്തിന് അന്ത്യമില്ലെന്നും ഒരിക്കലും അങ്ങനെ പറയരുത് എന്നുമാണ് സെലിബ്രിറ്റികൾ പോലും കുറിക്കുന്നത്. മകള്‍ ഋധിമ കപൂര്‍, ബോളിവുഡ് താരങ്ങള്‍ അനുപം ഖേര്‍, സഞ്ജയ് കപൂര്‍,  അനുഷ്‌ക ശര്‍മ, കരിഷ്മ കപൂര്‍, അനില്‍ കപൂറിന്റെ ഭാര്യ സുനിത കപൂര്‍ എന്നിവരാണ് കമന്റ് ചെയ്തിരിക്കുന്നത്. 

12 സിനിമകളിലാണ് ഋഷി കപൂറും നീതുവും ഒരുമിച്ചത്.  1980 ലാണ് ഇരുവരും വിവാഹിതരാകുന്നത്. തുടർന്ന് സിനിമ വിട്ട നീതു 2009 ൽ പുറത്തിറങ്ങിയ ലവ് ആജ് കല്ലിലൂടെ ഭർത്താവിനൊപ്പം വീണ്ടും സ്ക്രീനിൽ എത്തിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

സുവേന്ദു അധികാരി ഒഴിഞ്ഞ നന്ദിഗ്രാമിൽ സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി; മുഖ്യമന്ത്രിയുടെ കൊല്ലപ്പെട്ട മുൻ സഹായിയുടെ അമ്മ സ്ഥാനാർത്ഥി

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്