Entertainment

ഞങ്ങളുടെ 10 വർഷത്തെ പ്രണയമാണ് ഈ കേക്കിൽ; വിവാഹവാർഷികം ആഘോഷമാക്കി രംഭ, ചിത്രങ്ങൾ 

മക്കളായ ലാണ്യയും സാഷയും ചേർന്ന് നൽകിയ സർപ്രൈസ് കാർഡിന്റെ ചിത്രവും താരം പങ്കുവച്ച

സമകാലിക മലയാളം ഡെസ്ക്

സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് നടി രംഭ. മക്കൾക്കും ഭർത്തിവിനും ഒപ്പമുള്ള സന്തോഷനിമിഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുള്ള താരം ഇപ്പോഴിതാ വിവാഹവാർഷികം ആഘോഷിച്ചതിന്റെ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.  

നിലവിലെ സാഹചര്യത്തിൽ സുഹൃത്തുക്കളും ബന്ധുക്കളും ഇല്ലാതെ ഭർത്താവും മക്കളും (ലാണ്യ, സാഷ, ശിവിൻ) മാത്രം ഒത്തുചേർന്ന് വീട്ടിൽ ഒരുക്കിയ ചെറിയൊരു ആഘോഷമെന്ന കുറിപ്പോടെയാണ് രംഭ വിഡിയോയും ചിത്രങ്ങളും പങ്കുവച്ചിരിക്കുന്നത്. ”ഇതുവരെയുളള ആഘോഷങ്ങളിൽ ഏറ്റവും മികച്ചതാണിത്. ഞങ്ങൾ പരസ്പരം സഹായിച്ചാണ് വീട് ഒരുക്കിയത്. ഞങ്ങൾ ഒരുമിച്ച് ചേർന്നാണ് കേക്കുണ്ടാക്കിയത്. പുറത്തുനിന്നും ഓർഡർ ചെയ്യുന്നതിനെക്കാൾ വളരെ സ്‌പെഷ്യലായിരുന്നു അത്. ഈ കേക്കിന്റെ ഓരോ ഭാഗത്തിനും ഞങ്ങളുടെ 10 വർഷത്തെ പ്രണയകഥയുണ്ട്", ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചു. 

മക്കളായ ലാണ്യയും സാഷയും ചേർന്ന് നൽകിയ സർപ്രൈസ് കാർഡിന്റെ ചിത്രവും താരം പങ്കുവച്ച. "വിഷമകരമായ ഘട്ടത്തിലും സ്നേഹവും ഒരുമയും ഉണ്ടെങ്കിൽ നമുക്ക് സന്തോഷിക്കാം, അതിനു പണമോ പ്രത്യേക സമ്മാനങ്ങളുടെയോ ആവശ്യമില്ല” രംഭ കുറിച്ചു.

ഭർത്താവിനും മക്കൾക്കുമൊപ്പം യുഎസിലാണ് രംഭയുടെ താമസം. ബിസിനസ്സുകാരനായ ഇന്ദ്രൻ പദ്മനാഥനാണ് രംഭയുടെ ഭർത്താവ്. രണ്ടു പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് ഇവർക്കുളളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT