Entertainment

'ഞങ്ങളുടെ ജീവിതത്തിലേക്ക് വന്ന മഴവില്ല്' ; മകന്റെ പേര് വെളിപ്പെടുത്തി താരം 

കുഞ്ഞിന്റെ കുഞ്ഞികൈകൾ പിടിച്ചുള്ള ചിത്രം പങ്കുവച്ചാണ് മകന്റെ പേര് താരം ആരാധകർക്ക് പരിചയപ്പെടുത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടന്‍ അര്‍ജ്ജുന്‍ രാംപാലിന്റെയും കാമുകി ഗബ്രിയേല ദിമെട്രിയാഡേയുടെയും കുഞ്ഞിന് പേരിട്ടു. 'അരിക് രാംപാൽ' എന്നാണ് കുഞ്ഞിന്റെ പേര്. അർജ്ജുൻ തന്നെയാണ് മകന്റെ പേര് പുറത്തുവിട്ടത്. കുഞ്ഞിന്റെ കുഞ്ഞികൈകൾ പിടിച്ചുള്ള ചിത്രം പങ്കുവച്ചാണ് മകന്റെ പേര് താരം ആരാധകർക്ക് പരിചയപ്പെടുത്തിയത്. 

'ഞങ്ങളുടെ ജീവിതത്തിലേക്ക് വന്ന മഴവില്ല്' എന്ന് കുറിച്ചാണ് അർജ്ജുൻ ചിത്രം പങ്കുവച്ചത്. "ഞങ്ങള്‍ വളരെ അനുഗ്രഹീതരാണെന്ന് തോന്നുന്നു, ഒരുപാട് നന്ദി, ഒത്തിരി സന്തോഷം. ജൂനിയര്‍ രാംപാലിന് ഞങ്ങളുടെ ജീവിതത്തിലേക്ക് സ്വാഗതം. നിങ്ങളുടെ അനുഗ്രഹങ്ങള്‍ക്കും സ്‌നേഹത്തിനും ആശംസകള്‍ക്കും നന്ദി. അരിക് രാംപാലിന് ഹലോ പറയാം", പേര് പുറത്തുവിട്ടുകൊണ്ട് താരം കുറിച്ചു. 

ഈ മാസം 18-ാം തിയതിയായിരുന്നു അർജ്ജുനും ​ഗബ്രിയേലയ്ക്കും കുഞ്ഞ് പിറന്നത്. കുഞ്ഞിനെ എടുത്തുപിടിച്ചുള്ള അര്‍ജ്ജുന്റെ ചിത്രം പങ്കുവച്ച് ഗബ്രിയേലയാണ് ആദ്യം സന്തോഷവാർത്ത പങ്കുവച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

SCROLL FOR NEXT