Entertainment

'ഞങ്ങളുടെ വഴക്ക് 15 ദിവസം വരെ നീണ്ടുനില്‍ക്കും'; തുറന്നു പറഞ്ഞ് ഷാഹിദ്

മിറയുമായി വഴക്കിട്ടാല്‍ 15 ദിവസം വരെ നീണ്ടുനില്‍ക്കും എന്നാണ് താരം പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ സൂപ്പര്‍ കപ്പിളാണ് ഷാഹിദ് കപൂറും ഭാര്യ മിറ രാജ്പുതും. ഇരുവരും തമ്മിലുള്ള ബന്ധം ആരാധകരെപ്പോലും അസൂയപ്പെടുത്താറുണ്ട്. ഭാര്യയുമായുള്ള പിണക്കത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഷാഹിദ് ഇപ്പോള്‍. മിറയുമായി വഴക്കിട്ടാല്‍ 15 ദിവസം വരെ മിണ്ടാതിരിക്കും എന്നാണ് താരം പറയുന്നത്. നേഹ ദൂപികയുമായുള്ള ചാറ്റ്‌ഷോയിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. 

'ഭാര്യയുമായി വഴക്കിടുമ്പോള്‍ ഞാന്‍ വല്ലാതെ ദേഷ്യത്തിലാക്കും. ഇത് എന്നെ വല്ലാതെ ബുദ്ധിമുട്ടികും. ഇതില്‍ നിന്ന് പുറത്തുകടക്കാന്‍ കുറച്ചു സമയമെടുക്കും. മൂന്ന് നാല് മാസം കൂടുമ്പോള്‍ ഒരിക്കലാണ് ഞങ്ങള്‍ പിണങ്ങുന്നത്. പക്ഷേ ആ പിണക്കം കുറേ നാള്‍ നീണ്ടു നില്‍ക്കും. 15 ദിവസം വരെയൊക്കെ. ആ ടെന്‍ഷന്‍ ഇവിടെ ഉണ്ടാകും. അവസാനം അത് സംസാരിച്ചു തീര്‍ക്കും' ഷാഹിദ് പറഞ്ഞു. താന്‍ തന്നെയായിരിക്കും സാധാരണ പ്രശ്‌നം പരിഹരിക്കാന്‍ മുന്നിട്ട് ഇറങ്ങുന്നത് എന്നാണ് താരം പറയുന്നത്. 

വഴക്കിടുന്നത് നല്ലതാണെന്നാണ് ഷാഹിദിന്റെ അഭിപ്രായം. മറ്റൊരാളുടെ അഭിപ്രായത്തെ എതിര്‍ക്കാനും പിന്നീട് ഓരോരുത്തരുടേയും വ്യത്യസ്തതയെ കൈകാര്യം ചെയ്യാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വഴക്കിടുന്നത് പ്രധാനമാണെന്നാണ് അദ്ദേഹം പറയുന്നത്. പ്രശ്‌നങ്ങള്‍ ഉണ്ടാകും അതിനെയെല്ലാം മറികടക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

2015 ലാണ് മിറ രാജ്പുതുമായി ഷാഹിദ് വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും രണ്ട് കുട്ടികളുണ്ട്. കബീര്‍ സിങ്ങാണ് താരത്തിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. ജൂലൈ 21 നാണ് കബീര്‍ സിങ് റിലീസ് ചെയ്യുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT